BREAKING NEWS


Kerala News

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
Thiruvananthapuram, Kerala News, Latest news, Top News

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം ഒരുതവണകൂടി ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകി. ലീഗ് അനുകൂല അധ്യാപക സംഘടന സ്കൂൾ സമയമാറ്റത്തെ രൂക്ഷമായ വിമർശിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരം എടുത്ത തീരുമാനമാണ്. എന്തെങ്കിലും ബദൽ നിർദ്ദേശമുണ്ടെങ്കിൽ നൽകാനും അധ്യാപകരോട് മന്ത്രി പറഞ്ഞു. അധ്യാപക സംഘടനയുമായുള്ള യോഗത്തിൽ ആറാമത്തെ അജണ്ടയായിട്ടാണ് സ്കൂൾ സമയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കവേയാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. അക്കാദമി കലണ്ടറിന് അംഗീകാരം നൽകുന്നതിനോടൊപ്പം ഈ വർഷത്തെ കലോത്സവം തൃശ്ശൂർ ജില്ലയിൽ നടത്താനും തീരുമാനമായി. കായികമേളയായ സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരം, ശാസ്ത്രമേള പാലക്കാടും നടക്കും. പുതുക്കിയ സ്കൂൾ ഭക്ഷണ മെനു തദ്ദേശസ്ഥാപനങ്ങളുടെ...
ടെക്‌സസ് ദുരന്തം അതീവ ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Kerala News, Latest news, Top News

ടെക്‌സസ് ദുരന്തം അതീവ ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അമേരിക്കയുടെ ടെക്‌സസ് സംസ്ഥാനത്തെ കെർ കൗണ്ടിയിൽ ഉണ്ടായ മിന്നൽ പ്രളയം അതീവ ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്തുന്നതിന് സർക്കാർ സഹായം ഉറപ്പാക്കിയതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ടെക്‌സസ് ഗവർണറുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും, എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടത്തെതുടർന്നുള്ള മരണ സംഖ്യ 24 ആയി, നിരവധി പേരെ കാണാതാവുകയും ചെയ്തു. ടെക്സസിലെ വേനൽക്കാല ക്യാമ്പിലേക്കെത്തിയ 20 പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ അപകടത്തെ തുടർന്ന് കാണാതായി. കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. Tag: US President Donald Trump says Texas disaster is "very, very terrible"...
കോട്ടയം മെ.കോളേജ് കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാകുന്നു
Kerala News, Latest news, Top News

കോട്ടയം മെ.കോളേജ് കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം മെഡിക്കല്‍ കോളേജിൽ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാനമാകെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തി. തിരുവനന്തപുരം, പാലക്കാട്, വയനാട്, കോഴിക്കോട്, എറണാകുളം ഉൾപ്പെടെ നിരവധി ജില്ലകളിലായി ഡിഎംഒ ഓഫീസുകൾക്ക് മുന്നിലും, മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചിനെത്തിയത്. പൊലീസ് ഇത് തടഞ്ഞതോടെ പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിമാറി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പതിനാറോളം തവണ ജലപീരങ്കി പ്രയോഗിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ...
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; ശാസ്ത്രമേള പാലക്കാടും
Thrissur, Kerala News, Latest news, Top News

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; ശാസ്ത്രമേള പാലക്കാടും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള ഇക്കുറിയും സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. Tag: State School Arts Festival to be held in Thrissur this time; Science Festival to be held in Palakkad too...
സംസ്ഥാനത്ത് ആശങ്ക ഉയർത്തി പേവിഷബാധ മരണങ്ങൾ: ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടമായി
Kerala News, News, Top News

സംസ്ഥാനത്ത് ആശങ്ക ഉയർത്തി പേവിഷബാധ മരണങ്ങൾ: ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടമായി

സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് പേവിഷബാധ മൂലമുള്ള മരണങ്ങൾ. ഈ മാസം രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം രാജ്യത്ത് പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുമ്പ് ആഗോളമായി നേരിട്ടു, തെരുവുനായ്ക്കളുടെ കടിയേറ്റ് 1.5 ലക്ഷത്തോളം ആളുകൾക്ക് രോ​ഗം ബാധിച്ചതായാണ് കണക്കുകൾ. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേർക്ക് പേവിഷബാധ സ്ഥിരീകരിച്ചു, ഇവരിൽ എല്ലാവരും മരണപ്പെട്ടു. ഇതിനു പുറമെ, മറ്റ് മൂന്ന് മരണങ്ങൾ പേവിഷബാധ മൂലമാണെന്ന് സംശയിക്കുന്നുണ്ട്. ഈ മാസം മാത്രം 5 ദിവസത്തിനുള്ളിൽ 2 പേരുടെ മരണം പേവിഷബാധയോട് ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്. പല മരണങ്ങളിലും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നവരും ഉൾപ്പെടുന്നുണ്ട്. Tag: Rabies deaths raise concern in the state: 19 people have lost their lives this year...
ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു
Ernakulam, Kerala News, Latest news

ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടപ്പള്ളിയിൽ മൂന്ന് അംഗങ്ങളടങ്ങിയ സംഘം അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികൾ ട്യൂഷൻ ക്ലാസ്സിൽ നിന്നും തിരിച്ചുവരുന്നതിനിടയിലാണ് സംഘം മിഠായി കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടികൾ മിഠായി വാങ്ങാൻ തയാറായില്ല. ഇതിനു ശേഷം സംഘം ബലംപ്രയോഗം ചെയ്ത് കുട്ടികളെ കാറിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘം കടന്നുകളഞ്ഞു. ഇവർ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് എന്നതും പ്രദേശവാസികൾ അറിയിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Tag; Attempt to kidnap five and six-year-old children in Edappally: Elamakkara police have launched an investigation...
വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കിയെന്ന് സിബിഐ, 34 പേർക്കെതിരെ കേസ്
Kerala News, Latest news, Top News

വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കിയെന്ന് സിബിഐ, 34 പേർക്കെതിരെ കേസ്

നാഷണൽ മെഡിക്കൽ കമ്മീഷനിൽ (NMC) അംഗീകാരം നൽകൽ സംബന്ധിച്ചുള്ള വിഷയത്തിൽ വലിയ അഴിമതി നടന്നതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻ.എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 34 പേരെ പ്രതിചേർത്തുകൊണ്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിന്റെയും സീറ്റുകൾ അനുവദിക്കുന്നതിന്റെയും പേരിൽ വ്യാപകമായി തട്ടിപ്പും കോഴ ഇടപാടുകളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകാരത്തിനായി വ്യാജരോഗികളും വ്യാജഡോക്ടർമാരും ഉപയോഗിച്ച് പരിശോധനയെ കൃത്രിമമായി വിജയിപ്പിച്ചുവെന്നതും സിബിഐയുടെ കണ്ടെത്തലിൽ ഉൾപ്പെടുന്നു. ഒരുപാട് തട്ടിപ്പുകളും നിയമലംഘനങ്ങളും അടക്കം നടന്നുവെന്നും, കൊഴ നൽകി അംഗീകാരം വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. അഴിമതി അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസങ്...
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു; എല്ലാ ജില്ലകളിലും മാർച്ച് സംഘടിപ്പിക്കാൻ പ്രതിപക്ഷം
Thiruvananthapuram, Kerala News, Latest news, Top News

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു; എല്ലാ ജില്ലകളിലും മാർച്ച് സംഘടിപ്പിക്കാൻ പ്രതിപക്ഷം

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സംസ്ഥാനമാകെ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് പ്രധാന മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ, വീണാ ജോർജിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നീളാൻ സാധ്യതയുണ്ടെന്ന് അറിയുന്നു. പൊലീസ് വൃത്തങ്ങൾ അറിയിച്ചു പ്രകാരം, മന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത സുരക്ഷാ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. മറ്റു ജില്ലകളിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന പ്രതിഷേധങ്ങൾക്കും കരിങ്കൊടി പ്രദർശനങ്ങൾക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മന്ത്രിയുടെ രാജിവരെയായിരിക്കും സമരം തുടരുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്. Tag; Youth Congress protests intensify agains...
റാഗിംഗ്: എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്
Palakkad, Kerala News, Latest news

റാഗിംഗ്: എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി....