BREAKING NEWS


Kerala News

Around Us, Ernakulam, Kerala News

എ.ഐ. ക്യാമറയെ പറ്റിക്കാന്‍ കാറില്‍ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ്; ഒടുവില്‍ കളക്ടറേറ്റിലെത്തി കുടുങ്ങി AI Camera

AI Camera എ.ഐ. ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ 'ഗവ. ഓഫ് കേരള'യുടെ ബോര്‍ഡും വെച്ച്‌ കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍. എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. https://www.youtube.com/watch?v=J-bTdNwAAy0&t=40s കളക്ടറേറ്റിന്റെ ഗ്രൗണ്ട് ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നത് എറണാകുളം എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീനിവാസ് ചിദംബരത്തിന്റെ കണ്ണില്‍ പെട്ടു. ഇൻസ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് നമ്ബര്‍പ്ലേറ്റില്‍ കൃത്രിമം കണ്ടെത്തിയത്. ടാക്സിയായി രജിസ്റ്റര്‍ ചെയ്തതായിരുന്നു വാഹനം. എന്നാല്‍, മഞ്ഞ നമ്ബര്‍പ്ലേറ്റിനു പകരം സ്വകാര്യ വാഹനമെന്ന് തോന്നിപ്പിക്കാൻ വെള്ള നമ്ബര്‍ പ്ലേറ്റാണ് ...
Kerala News

Murder Tuvvurതുവ്വൂര്‍ കൊലപാതകം: വിഷ്ണു പിടിച്ചുനിന്നത് പൊതുപ്രവര്‍ത്തന പ്രതിച്ഛായ മറയാക്കി Murder Tuvvur

Murder Tuvvur മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രധാന പ്രതി വിഷ്ണു പിടിച്ചുനിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാള്‍, സുജിതയെ കാണാതായെന്ന വാര്‍ത്ത പുറത്തായത് മുതല്‍ തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷൻ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു. https://www.youtube.com/watch?v=zYcJcRGIgck&t=23s സുജിതയെ കാണാനില്ലെന്ന പോസ്റ്റര്‍ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാത്തത് സംബന്ധിച്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംശയത്തിന് ഇട നല്‍കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങ...
Kerala News, Malappuram

മലപ്പുറത്ത് വീട്ടിലെ മാലിന്യക്കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി DeadBody

DeadBody തുവ്വൂരില്‍ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തുവ്വൂര്‍ പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിക്ക് മുകളില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. https://www.youtube.com/watch?v=J-bTdNwAAy0&t=40s തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്. വിഷ്ണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തില്‍ വിഷ്ണുവും ഉണ്ടായിരുന്നതായാണ് വിവരം. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ്...
Kerala News

മോദി സര്‍ക്കാരിന്റെ വികസനത്തിലൂന്നിയാകും പ്രചാരണം; മിത്ത് വിവാദം പുതുപ്പള്ളിയിലുയര്‍ത്തുമെന്ന് കെ സുരേന്ദ്രന്‍ Surendran BJP

Surendran BJP എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയില്‍ മാസപ്പടി വിഷയം മൂടിവയ്‌ക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളില്‍ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=_MjWKjLUKXg ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവയ്‌ക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുതുപ്പള്ളിയില്‍ ഉന്നയിക്കും. മണ്ഡലത്തില്‍ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ സുരേന്ദ്രൻ ചോദിച്ചു അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാ...
Kerala News

വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റം; ഉടമയ്ക്ക് ചെറിയ പിഴ, പണി ചെയ്തവര്‍ക്ക് ‘ഉഗ്രന്‍ പണി Mvd Kerala

Mvd Kerala വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്കെതിരേ ഉഗ്രൻ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്. https://www.youtube.com/watch?v=zYcJcRGIgck 2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഒരുവര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ രജിസ...
Breaking News, Entertainment, Entertainment News, Kerala News, Latest news

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌ Mammootty

Mammootty കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ ഇങ്ങനെ മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)നടി- വിൻസി അലോഷ്യസ് (രേഖ)നടന്‍ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്ക...
Breaking News, Crime, Kerala News, Kollam, Latest news

കൊല്ലത്ത് കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം:ഒരു വയസ്സുകാരിയുടെ സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. Child Welfare Committee

തിരുനെൽവേലി സ്വദേശികളായ ദമ്പതിമാർ കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ മദ്യപാനത്തിനിടെ സ്വന്തം മകളായ ഒരു വയസുകാരിയെ വലിച്ചറിഞ്ഞ സംഭവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു Child Welfare Committee. തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സമിതി ഏറ്റെടുത്തു .പരിചരണത്തിനായി സമിതിയിൽ നിന്നുള്ള അമ്മമാരെ ആശുപത്രിയിൽ എത്തിച്ചു. എസ് എ ടി ആശുപത്രിയിലെത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി തീവ്രപരിചരണ വിഭാഗത്തിലെത്തി കുട്ടിയെ പരിചരിക്കുന്ന ഡോക്ടറുമായി സംസാരിച്ചു.കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി അറിയിച്ചു എന്ന് അരുൺഗോപി പറഞ്ഞു. വലിച്ചെറിഞ്ഞ ആഘാതത്തിൽ തലയുടെ പുറക് വശത്തായി...
Breaking News, Crime, Kerala News, Latest news, Palakkad

വിവാഹം കഴിഞ്ഞ് ആറാം ദിവസം അപകടം; നവവധു ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു. Newlywed

പാലക്കാട് : Newlywed വിവാഹം കഴിഞ്ഞ് ആറാം ദിവസമുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വെച്ച് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂലൈ നാലാം തീയതിയാണ് അനീഷയും ഷക്കീറും വിവാഹിതരായത്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തി കോയമ്പത്തൂരിലെ ഷക്കീറിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷക്കീറിനെ പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് 11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ഇരുചക്രവാഹനത്തില്‍ അതേ ദിശയില്‍ സഞ്ചരിച്ച കണ്ടെ...
Alappuzha, Around Us, Breaking News, Crime, Kerala News, Latest news

ഓവർ ലോഡ് കയറ്റിയാൽ പിടിക്കാതിരിക്കാനായി കൈക്കൂലി മുൻകൂറായി വാങ്ങിയ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. Vigilance Arrest

ഹരിപ്പാട്: കൈക്കൂലി മുൻകൂറായി വാങ്ങിയ അമ്പലപ്പുഴ അസിസ്റ്റൻസ് വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് ഹരിപ്പാട് വച്ച് പിടികൂടി. Vigilance Arrest എൻ.എച്ച് 66 ആറ് വരി പാതയുടെ നിർമ്മാണ കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ഉപകരാർ എടുത്തിരിക്കുന്ന പരാതിക്കാരൻ്റെ ടോറസ് ലോറികൾ ഒരു മാസത്തേക്ക് ഓവർ ലോഡ് കയറ്റിയാൽ പിടിക്കാതിരിക്കുന്നതിന് ഒരു മാസത്തേക്ക് 30000 രൂപാ ആവശ്യപ്പെടുകയും ആദ്യപടിയായി 25000 രൂപാ കൈപ്പറ്റുമ്പോൾ മറഞ്ഞിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം പിടികൂടുകയുമായിരുന്നു. ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനിൽ പരാതിക്കാരൻ നൽകിയ 25000 രൂപാ ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൽ വെച്ച് വാങ്ങിക്കുമ്പോഴാണ് മാവേലിക്കര സ്വദേശിയായ സതീഷ് എസ് എന്ന അസിസ്റ്റൻഡ് വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടിയത്. ...
Around Us, Breaking News, Kannur, Kerala News, Latest news

നിഹാൽ ഇനി നോവേറിയ നൊമ്പരം; സങ്കട പെരുമഴയാൽ നാട് യാത്രാമൊഴിയേകി. Nihal Naushad

കണ്ണൂർ: മഴമേഘങ്ങൾ മാറിനിന്ന ഇരുൾ പരന്ന ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന് നോവേറിയ ഓർമ്മയായി നിഹാൽ മാറി. ഇനി അവൻ നാടിന്റെ നെഞ്ചിൽ വീണ ഒരു തുള്ളി കണ്ണുനീർ മാത്രം. Nihal Naushad വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ്ക്കൂട്ടം കടിച്ചുകൊന്ന നിഹാലിന് ജന്മനാട് തേങ്ങി കൊണ്ടാണ് യാത്രാമൊഴിയേകിയത്. നിഹാലിനെ ഒരുനോക്കു കാണാൻ മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുൽ റഹ്മ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. മഴ വിട്ടുമാറിയ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തലശേരി ജനറൽ ആശുപത്രിയിൽനിന്നു മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ജനപ്രതിനിധികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമർപ്പിച്ചു. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേ...