BREAKING NEWS


Kerala News

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം
Thrissur, Kerala News

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി കുഴികളുണ്ട്. ഇത് അടക്കാൻ നാട്ടുകാരും കൗൺസിലർമാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗൺസിലർമാർ റോഡിൽ കിടന്ന് പ്രതിഷേധം നടത്തി....
സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി
Kerala News, Latest news, Top News

സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം ബിംബമായി നൽകിയതിൽ ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി. ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നു കത്തിൽ പറയുന്നു. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസം ഭാരതാംബ വിവാദം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി കത്ത് നൽകുമെന്നും അറിയിച്ചിരുന്നു. Tag; Bharatamba's p...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലുടനീളം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകള്ളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള മറ്റു ജില്ലകള്‍ യെല്ലോ അലര്‍ട്ടിലാണ്. അതേസമയം നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവ ഒഴികെയുള്ള പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരാനാണ് സാധ്യത. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശ് മേഖലയ്ക്കുമേല്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയെ ശക്തിപ്പെടുത്തുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....
പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം…
Kerala News, Latest news, Top News

പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം…

സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും. ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക. അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ ആണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖ...
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Weather, Kerala News, Top News

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Tag; Rains to continue in the state; Yellow alert in eight districts today...
ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു
Kerala News, News

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

നിലമ്പൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. വണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ്, സമീർ, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും....
”പൊതു പ്രവർത്തനം തുടരും, എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട”; പി വി അൻവർ
Kerala News, Politics, Wayanad

”പൊതു പ്രവർത്തനം തുടരും, എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട”; പി വി അൻവർ

യുഡിഎഫിനൊപ്പം മുന്നോടു പോകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകും. കണ്ണു തുറന്നു കാണൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. ''എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട, പൊതു പ്രവർത്തനം തുടരുമെന്ന് പി വി അൻവർ''. എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ട് ചോരുന്നതെന്നും പി വി അൻവർ പറഞ്ഞു. പിണറായിസത്തിന് അവസാന ആണി അടിക്കും. പിണറായിസം അവസാനിപ്പിക്കാൻ എന്തും ചെയ്യുമെന്നും അൻവർ വ്യക്തമാക്കി. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് നേതൃത്വം കണ്ണ് അടച്ച് ഇരുട്ടാക്കരുതെന്നും അൻവർ പറഞ്ഞു. യുഡിഎഫ് സഹകരണം പിന്നീട് ആലോചിക്കാം എന്ന് അൻവർ. യുഡിഎഫ് ൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ട്. സ്വരാജ് തോറ്റ് കിടക്കുകയായിരുന്നു. ഈ ക്രോസ് വോട്ട് ആണ് നില മെച്ചപ്പെടുത്തിയത്. ആരുമായും ചർച്ച നടത്തുമെന്ന് അൻവർ. പിണറായിസമാണ് നാടിൻ്റെ പ്രശ്നം. അതിനെതിരെ എന്ത...
ഇറാൻ- ഇസ്രയേൽ സംഘർഷം; ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു
Kerala News, Top News, World

ഇറാൻ- ഇസ്രയേൽ സംഘർഷം; ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി. മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘമാണ് ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ് ഇയാൾ. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി എത്തും. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു. ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളും ഉടൻ ആരംഭിക്കും. സംഘർഷം രൂക്ഷമായതിനാൽ നിരവധി ഇന്ത്യക്കാരാണ് ഇസ്രയേലിൽ കു...
നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്
Politics, Kerala News, Latest news, Top News

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. 11005 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ലീഡി നിലനിർത്തിക്കൊണ്ടുള്ള വിജയം തന്നെയായിരുന്നു ഷൗക്കത്തിന്റേത്. എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടൻ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തി. സിപിഐഎം സെക്രട്ടറിയേറ്റം അം​ഗത്തെ കളത്തിലിറക്കിയിട്ടും സിറ്റ...
മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. Tag; Former Chief Minister and senior CPM leader VS Achuthanandan admitted to hospital...