BREAKING NEWS


Entertainment

Breaking News, Entertainment, Entertainment News, India

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക് നാളെ റിലീസാകുന്നു

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക് VJS50 പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യും. മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താൽകാലികമായി VJS50 എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നിതിലൻ സാമിനാഥൻ ആണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്. ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളിൽ ഒഫീഷ്യലി അണിയറപ്രവർത്തകർ അറിയിക്കും. കന്നഡ ഇൻഡസ്‌ട്രിയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ബി.അജനീഷ് ലോക്‌നാഥ് 'കാന്താര' എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്...
Breaking News, Entertainment, Entertainment News

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്. Malikottaivalibhan

Malikottaivalibhan സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്. 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബഡ്ജറ്റഡ് സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ദൈർഖ്യം കുറഞ്ഞ ടീസ...
Breaking News, Entertainment, Entertainment News, Kerala News, Latest news, News

‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ജൂഡ് ആന്റണി Jude Antony

2018 സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള ഫിയോകിന്റെ തീരുമാനത്തില്‍ പ്രതികരിച്ച്‌ സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. Jude Antony തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാല്‍ ഇത് ബിസിനസിന്റെ ഭാഗമാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലിവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. സിനിമ റിലീസിന് മുൻപുതന്നെ നമ്മുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. നമ്മുടെ സിനിമയെ സ്‌നേഹിച്ചതിന് എല്ലാവര്‍ക്കും നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്...
Breaking News, Entertainment, Entertainment News, India, Kerala News, Latest news

‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ബിബിസി ടോപ്ഗിയർ ഇന്ത്യാ പെട്രോൾഹെഡും അവാർഡ് ദുൽഖറിനായിരുന്നു Dulquer Salman ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചത്. ശേഷമാണ് കവർ ചിത്രമാകുന്നത്. https://www.instagram.com/p/CqSuVkKIDNH/?utm_source=ig_web_copy_link സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. "ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു," മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖ...
Breaking News, Entertainment, Entertainment News, India, Kerala News, Latest news, Latest Video

എം.ജി സോമന്‍റെയും മധുവിന്‍റെയും പിന്‍ഗാമി; ഇന്നസെന്‍റ് അമ്മയെ നയിച്ചത് 18 വര്‍ഷം.

Innocent 30 വര്‍ഷം പ്രായമുള്ള താരസംഘടനയെ 18 വര്‍ഷത്തോളം എതിര്‍ ശബ്ദങ്ങളൊന്നുമില്ലാതെ നയിച്ച അസാമാന്യ നേതൃപാടവമായിരുന്നു ഇന്നസെന്‍റിന്‍റേത്. Innocent എം. ജി സോമനും മധുവിനും പിന്നാലെയാണ് ഇന്നസെന്‍റെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വരുന്നത്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും സ്വതസിദ്ധമായ ഹാസ്യത്തോടെ ഇന്നസെന്‍റ് വിവാദങ്ങളെ അനായാസം കൈകാര്യം ചെയ്തു. ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ പരുവപ്പെടുത്തിയ അമ്മ എന്ന സംഘടനയെ അന്യഭാഷകളിലെ താരങ്ങളും ഏറെ താല്‍പര്യത്തോടെയാണ് ഉറ്റുനോക്കിയത്. അതുകൊണ്ടുതന്നെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെ താരസംഘടനകള്‍ രൂപീകൃതമായപ്പോള്‍ അവയ്ക്കൊക്കെ അമ്മയുടെ ഛായ ഉണ്ടായിരുന്നു. അമ്മയെ മാതൃകയാക്കിയാണ് തെന്നിന്ത്യയിലെ ഒട്ടുമിക്ക താരസംഘടനകളും ഉയര്‍ന്നുവന്നതെന്ന് നിസംശയം പറയാം. അമ്മയുടെ അധ്യക്ഷപദത്തിലേക്ക് ഇന്നസെന്‍റ് വരുന്നത് 2000ല്‍ ആണ്. അന്നു മുതല്‍ ആ...
Breaking News, Entertainment, Entertainment News, India

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുംബൈ. Sameer Khan നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്ബരകളായ നൂക്കഡ്, സര്‍ക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 4.30 തോടെയായിരുന്നു മരണം. പരിന്ദ, ജയ് ഹോ, ഹസീ തൊ ഫസി, സീരിയസ് മെന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ...
Breaking News, Entertainment, Entertainment News, India, Latest news

ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.

ലോസ് ആഞ്ജലസ്: Occar 95-മത് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ഏഴ് മണി വരെ എബിസി നെറ്റ്വര്‍ക്ക് യൂട്യൂബിലുള്‍പ്പെടെ സംപ്രേക്ഷണം ചെയ്യും. ഓര്‍ജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന 'നാട്ടു നാട്ടു' എന്ന ഗാനത്തിലാണ് ഇത്തവണ ഇന്ത്യന്‍ പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടം ഓസ്‌കര്‍ വേദിയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടു നാട്ടു കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്, മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ എലിഫന്റ് വിസ്‌പേഴ്‌സും മത്സരിക്കുന്നുണ്ട്. എം എം കീരവാണിയും ഗായകന്മാരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ 'നാട്ടു നാട്ടു' ലൈവായി അവതരിപ്...
Entertainment, Entertainment News, Kerala News, Latest news

‘ആരോഗ്യം മെച്ചപ്പെട്ട് വരുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി’: മിഥുന്‍ രമേശ്

Mithun Ramesh ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവതാരകനും ചലച്ചിത്ര താരവുമായ മിഥുന്‍ രമേശ്. ' ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്.. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സറ്റോറി ആയിട്ടാണ് മിഥുന്‍ ആരോഗ്യവിവരം അറിയിച്ചിരിക്കുന്നത്. ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുന്‍ രമേശ് തന്നെയായിരുന്നു അറിയിച്ചത്. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയില്‍ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞതെന്നും താനിപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്നുമായിരുന്നു മിഥുന്‍ രമേശ് അറിയിച്ചത്. മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്ത...
Breaking News, Crime, Entertainment, Entertainment News, India, Latest news

സാധാരണ വീട് പോലെ ആയിരിക്കും എന്ന് കരുതിയായിരിക്കും അവര്‍ ഇവിടെ കയറിയത്, കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. മേക്കപ്പ് റൂമില്‍ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങിയത് എട്ട് മണിക്കൂര്‍. സൂപ്പര്‍ താരത്തെ കാണാന്‍ വീട്ടില്‍ കയറിയവര്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത് ഇങ്ങനെ…

Shahrukh Khan ഷാരൂഖ് ഖാനെ കാണാന്‍ വീടിനുള്ളില്‍ കയറിയ ആരാധകന്മാര്‍ കുടുങ്ങിയത് എട്ട് മണിക്കൂര്‍; പ്രതികള്‍ മേക്കപ്പ് റൂം വരെ എത്തിയത് ഇങ്ങനെ മുംബയ്: Shahrukh Khan അടുത്തിടെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Shahrukh khan ഇവര്‍ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച്ച്‌ സ്വദേശികളായ രണ്ടുപേരാണ് താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. 'പഠാന്‍' താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കെെമാറിയത്. മന്നത്ത് വീടിന്റെ പുറംഭിത്തി ചാടികടന്നെത്തിയ പ്രതികള്‍ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ ക...
Breaking News, Entertainment, Entertainment News

സിനിമ ഇറങ്ങി 10 ദിവസത്തിനുള്ളില്‍ 50 കോടി കളക്ഷനോ? അപ്പോള്‍ നികുതി അടക്കാതെ ഞങ്ങളെ പറ്റിക്കാന്‍ നോക്കുവാണോ? ജനങ്ങളെ കള്ളക്കണക്ക് കാണിച്ച് തീയേറ്ററില്‍ എത്തിക്കാന്‍ നോക്കി; ആദായ നികുതി ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുലിവാലായി തള്ളി മറിച്ചതൊക്കെ.. ആദായ നികുതി തട്ടിപ്പില്‍ പെട്ട മലയാള സിനിമ നിര്‍മാതാക്കളില്‍ ചിലര്‍ ഇതാ….!

തിരുവനന്തപുരം: Income Tax ആദായ നികുതി വകുപ്പ് മലയാള സിനിമാ മേഖലയിലെ മുന്‍നിര താരങ്ങള്‍ നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നു. ചില താരങ്ങളും ചില നിര്‍മാതാക്കളും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍, സിനിമയ്ക്ക് പുറമെ ഉള്ള വരുമാനം, വിദേശത്തെ നിക്ഷേപം, മുമ്ബ് സമര്‍പ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിന്‍റെ മൊഴി ആദായനികുതി വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ നിര്‍മാതാവുമായ ആന്റണി പെരുമ്ബാവൂരുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ വ്യക്തത വരുത്താനായിരുന്നു ഇതെന്നാണ് സൂചന. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി നേടിയെന്ന് ചില നി‍ര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നി‍ര്‍ത്തിയാണ് പ്രധാനമായും അന്വേഷണം. ന...