BREAKING NEWS


Entertainment News

Entertainment, Entertainment News, News

നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara

Nayanthara നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡാണ് 9 സ്കിൻ, സെപ്റ്റംബർ 29ന് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. കൂടാതെ ഉൽപന്നങ്ങളുടെ പ്രമോഷനായി നയൻതാര അമിതമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്.ഇതുവരെ, അഞ്ച് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയും അതേ അളവിലുള്ള നൈറ്റ് ക്രീമിന് 1,899 രൂപയുമാണ് വില. ആന്റി ഏജിങ് സിറത്തിന് 1,499 ഉം ഗ്ലോ സിറത്തിന് 1,199 രൂപയുമാണ്. Also Read: https://nagaramonline.com/bihar-government-has-given-30-crores-for-the-...
Entertainment News

മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് വേട്ട; ‘കണ്ണൂർ സ്ക്വാഡ്’ രണ്ട് ദിവസം കൊണ്ട് നേടിയത് 12 കോടി Kannur Squad

Kannur Squad മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്റിറില്‍ തുടരുകയാണ്. പ്രതികൂല കാലവസ്ഥയിലും ചിത്രം സ്വീകരിക്കപ്പെടുന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിക് ആശ്വാസകരമാണ്. https://www.youtube.com/watch?v=HZ9saoatXc8 ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിറപ്രവർത്തകർ. ചിത്രം വേള്‍ഡ് വൈഡായി 12.1 കോടി നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും അണിയറപ്രവർത്തകർ നന്ദി പറഞ്ഞു. Also Read : https://nagaramonline.com/petrol-pumps-in-kannur-district-will-be-closed-today/ വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.1...
Entertainment News

നായികമാരിൽ സമ്പന്ന ഐശ്വര്യ തന്നെ; പട്ടികയിൽ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും Deepika Padukone

Deepika Padukone ഇന്ത്യൻ നടിമാരിൽ ഏറ്റവും സമ്പന്നയാരാണ്. ഈ വർഷത്തെ കണക്ക് പ്രകാരം സമ്പന്നരായ ഇന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ് ആണെന്നാണ് റിപ്പോർട്ട്. 800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. ഒരു സിനിമയ്ക്കായി താരം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരസ്യ ചിത്രങ്ങൾക്കായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയുമാണ് നടിയുടെ പ്രതിഫലം. പൊന്നിയിൻ സെൽവാനാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ച് ചിത്രം. https://www.youtube.com/watch?v=bchlUyda9cA പട്ടികയില്‍ രണ്ടാം സ്ഥാനക്കാരി പ്രിയങ്ക ചോപ്ര ജോനസ് ആണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. ബോളിവുഡിൽ കൂടാതെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട് നടി. ഒരു സിനിമയ്ക്കായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങൾക്കായി അഞ്ച് കോടി രൂപയും താരം വ...
Entertainment News

ഇ.ഡി വരുമെന്ന് ഭയം; സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല – അടൂർ ഗോപാലകൃഷ്ണൻ Adoor Gopalakrishnan

Adoor Gopalakrishnan സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമാക്കാരും തുറന്നു പറയാറില്ലെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. അങ്ങയുള്ളവരിൽ പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. എന്തെങ്കിലും പറഞ്ഞാൽ ഇ.ഡി വരുമോ എന്നാണ് അവരുടെ ഭയം. Also Read : https://nagaramonline.com/shooting-range-full-of-gold-india-wins-gold-in-50m-rifle-at-asian-games/ നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. അതുപോലെ ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് നൽകിയ സ്നേഹാദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.you...
Entertainment News

മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകർ എത്തിച്ചേരും ദേവസ്വം മന്ത്രി Sabarimala

Sabarimala ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി രാധാകൃഷ്ണൻ. നിലയ്ക്കലെ പാർക്കിങ് ഇത്തവണ മുതൽ ഫാസ്സ്റ്റാഗ് സംവിധാനത്തിലാവും. പമ്പയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്. https://www.youtube.com/watch?v=R7lP6vONknE നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ആറു ഫേസുകളിലായാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. Also Read : https://nagaramonline.com/kannur-squad-leaked-hd-version-online/ ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമുണ്ടാകും. വനം വകുപ്പ് മൂന്നു ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും കൂടുതൽ ക്യാമറകളും സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫന്‍റ് സ്ക്വാഡ്, സ്നേക...
Entertainment, Entertainment News, News

ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ Tovino

Tovino അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച്‌ ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്. Also Read: https://nagaramonline.com/in-ksrtc-interstate-services-the-ticket-price-will-increase-in-the-months-of-november-december-and-january/ ഒരിക്കലും വീഴാതിരിക്കുന്...
Entertainment, Entertainment News, News

ചരിത്രം പിറന്നു! പതിനൊന്ന് അക്ക കളക്ഷനിലേക്ക് ‘ജവാൻ’, പ്രഖ്യാപിച്ച് നിർമ്മാതാക്കൾ Jawaan

Jawaan ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം. ആറ്റ്ലിയുടെ സംവിധാനത്തിൽ എത്തിയ ബോളിവുഡ് ചിത്രം ജവാന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തിയതോടെയാണ് കിംഗ് ഖാൻ അപൂർവ്വ റെക്കോർഡിന് ഉടമയായിരിക്കുന്നത്. ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന സന്തോഷ വാർത്തയാണ് ഏറ്റവും പുതിയ ബോക്സ് ഓഫീസ് റിപ്പോർട്ട് ആയി നിർമ്മാതാക്കൾ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ജവാൻ. കൃത്യം തുക പറഞ്ഞാൽ 1004.92 കോടി. ഒരു താരത്തിന്റേതായി ഒരേ വർഷം പുറത്തെത്തിയ രണ്ട് ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന അപൂർവ്വ നേട്ടത്തിനാണ് ഷാരൂഖ് ഖാൻ ഇതോടെ ഉടമ ആയിരിക്കുന്നത്. പഠാനും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. https://www.youtube.com/watch?v=Ik4ZgulsQK8 കരിയറിലെ തുടർ പരാജയങ്ങൾക്ക് പിന്നാലെ അഭിനയത്തിൽ നിന്...
Entertainment, Entertainment News, News

‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രി Oscar

Oscar 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. 30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്‌ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. Also Read: https://nagaramonline.com/action-against-supporters-of-khalistan-widespread-investigation-by-nia-in-the-country/ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാല്‍, നരേൻ, അപര്‍ണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍...
Entertainment, Entertainment News

മോഹൻലാൽ ചിത്രത്തിൽ അരവിദ് സ്വാമിയും പൃഥ്വിരാജും ? ആവേശത്തിൽ ആരാധകർ Mohanlal

Mohanlal മോഹൻലാലിനെ നായകനാക്കി സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത് . ചിത്രത്തില്‍ പൃഥ്വിരാജും അരവിന്ദ് സ്വാമിയും ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വെച്ച്‌ ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് പ്രൊഡഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. Also Read: https://nagaramonline.com/asian-games-india-beat-sri-lanka-to-win-gold-in-womens-cricket-final/ നീണ്ട ഇടവേളയ്‌ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു വരുന്നതിന്റെ ആകാംക്ഷയി...
Entertainment News

മോഹൻലാലും ധോണിയും ഒരു ഫ്രെയ്മിൽ; വൈറൽ ചിത്രം Viral image

Viral image ക്രിക്കറ്റിലെ 'ക്യാപ്റ്റൻ കൂളും' മലയാളസിനിമയുടെ സൂപ്പർതാരവും ഒരുമിച്ചുള്ള ചിത്രങ്ങളാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറൽ. മലയാളികളുടെ പ്രിയതാരം മോഹൻലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ അത് ക്രിക്കറ്റിനെയും സിനിമയെയും സ്നേഹിക്കുന്ന മലയാളികൾക്ക് ആഘോഷ നിമിഷമായി.  ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് എത്തിയതെന്നാണ് സൂചന. കളിക്കളത്തിലെ ശാന്തമായ ഭാവം കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സ്നേഹത്തോടെ 'ക്യാപ്റ്റൻ കൂൾ' എന്ന് വിളിക്കുന്ന താരമാണ് മഹേന്ദ്ര സിങ് ധോണി.  ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ അദ്ദേഹത്തെ ‘തല’ എന്നാണ് വിളിക്കുന്നത്.  ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയോടുള്ള ആരാധക പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല.  https://www.youtube.com/watch?v=otIbCK_bU1k ഇടക്കിടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാ...