BREAKING NEWS


Entertainment News

ഓറഞ്ച് പൂച്ചയുണ്ട്: സൂക്ഷിക്കുക
Entertainment News, Kerala News, Latest news, Top News

ഓറഞ്ച് പൂച്ചയുണ്ട്: സൂക്ഷിക്കുക

സമൂഹ മാധ്യമങ്ങളിൽ വയറലായ ഓറഞ്ച് പൂച്ചയെ സൂക്ഷിക്കണമെന്ന് കേരളം പോലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒട്ടേറെ അനിമേഷൻ കഥാപാത്രങ്ങളെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. കുട്ടികൾക്ക് പഠിക്കാനും വളരാനും അത് ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാൽ, ഓറഞ്ച് പൂച്ച അങ്ങനെ അല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇത്തരം വിഡിയോകൾ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നാണ് കേരളം പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം വിഡിയോകള്‍ കുട്ടികളില്‍ അനുകരണചിന്ത വളര്‍ത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായി പ്രതികരിക്കാനും ഇടയാക്കുന്നു. സ്ഥിരമായി ഈ വീഡിയോ കാണുന്ന കുട്ടികള്‍ മറ്റുള്ളവരുടെ ...
ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന സ്വത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും പങ്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
Entertainment, Entertainment News, Latest news, National, Top News

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന സ്വത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും പങ്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന വസ്തുവഹകളുടെ നിയമപരമായ അനന്തരാവകാശം ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും ഇല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് സംബന്ധിച്ച് 25 വർഷം മുമ്പുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി പിന്നീട് തെറ്റ് എന്ന് തീരുമാനിച്ച ഒരു മുൻകാലവിധിയുടെ ചുവട് പിടിച്ചുള്ളതായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. യഥാർത്ഥ അവകാശികൾക്ക് സ്വത്തിന്റെ എത്ര ഭാഗം ലഭിക്കുമെന്നുള്ളത് പുനപരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് ദ്വിവേദി ചൂണ്ടിക്കാണിച്ചു. ഭോപാൽ റിയാസാത്തിന്റെ അവസാന നാവാബ് ആയിരുന്ന ഹമീദുള്ളാ ഖാന്റെ കുടുംബസ്വത്താണിത്. മൂത്ത മകൾ ആബിദ സുൽത്താൻ 1950-ൽ പാകിസ്താനിലേയ്ക്ക് കുടിയേറാൻ തീരുമാനിച്ചതിനെ തുടർന്ന് 1960-ൽ അന്തരിച്ച ഹമീദുള്ളാ ഖാന്റെ രണ്ടാമത്തെ മകൾ സാജിദസുൽത്താനാണ് അദ...
‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ
India, Entertainment, Entertainment News, Gossip, Latest news, Topnews

‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ

നയൻതാരയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 'നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍' വീണ്ടും നിയമക്കുരുക്കിൽ. മുൻപ് ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുൻപ് നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചത്. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എപി ഇന്റര്‍നാഷണൽ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുന്‍കാല നിയമപരമായ അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുമെന...
സോഷ്യൽ മീഡിയയിൽ ലീക്കായി നോളന്റെ ഒഡീസിയുടെ ടീസർ
Entertainment, Entertainment News

സോഷ്യൽ മീഡിയയിൽ ലീക്കായി നോളന്റെ ഒഡീസിയുടെ ടീസർ

ക്രിസ്റ്റഫർ നോളന്റെ സംവിധാനം ചെയ്യുന്ന ഒഡീസിയുടെ ടീസർ ഓൺലൈനിൽ ലീക്കായി. അടുത്ത വർഷം ജൂലൈ 17 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ സ്വകാര്യ സദസ്സിൽ പ്രീമിയർ ചെയ്യുന്നതിനിടയിൽ ആരോ സ്മാർട്ട് ഫോണിൽ പകർത്തുകയാണുണ്ടായതെന്നാണ് വിവരം. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 13 ആം ചിത്രമാണ് ഒഡീസി.  സൈക്കോളജിക്കൽ ത്രല്ലർ ഗണത്തിൽ നിന്ന് വിഭിന്നമായി ഗ്രീക്ക് ഇതിഹാസമായ ഒരു നാടോടിക്കഥയാണ് എന്നതാണ് സിനിമയുടെ പ്രേത്യേകത. മാറ്റ് ഡെമൺ, ടോം ഹോളണ്ട്, സെൻഡായ, റോബർട്ട് പാറ്റിൻസൺ, ആൻ ഹാഥ് വേ, എലിയട്ട് പേജ്, ചാർലെസ് തെറോൺ, മിയ ഗോത്, തുടങ്ങിയ വമ്പൻ താരനിരയാണ് ഒഡീസിക്കായി അണിനിരക്കുന്നത്....
തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ
Cinema, Entertainment, Entertainment News

തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ

ബെംഗളൂരു: കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് സിനിമയുടെ പ്രദർശനം കർണാടകയിൽ നടത്തുന്നതിനായി എല്ലാ സംവിധാനംവും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നതോ അനുമതിയില്ലാതെ പ്രതിഷേധത്തിലേർപ്പെടുന്നതോ ഉണ്ടാകുകയാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.  സുപ്രീംകോടതി തഗ് ലൈഫ് സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കോടതി വിധി പൂര്‍ണമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന കന്നഡ ഫിലിം ചേംബർ ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിട്ടുണ്ട്. സിനിമയുടെ പ്രദർശനത്തെ ഇനി അവർ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തഗ് ലൈഫ് സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന് സംസ്ഥാന വിതരണക്കാരനായ വെങ്കടേഷ് കമലാകർ അറിയിച്ചു. റിലീസ് ഏറെ വൈകിയത...
റിലീസിനൊരുങ്ങി ധനുഷ് ചിത്രം കുബേര; 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന് റിപ്പോർട്ട്
Entertainment, Entertainment News, India, Top News

റിലീസിനൊരുങ്ങി ധനുഷ് ചിത്രം കുബേര; 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന് റിപ്പോർട്ട്

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷ് ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ധനുഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ 19 ഓളം രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യുഎ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 19 ഓളം രം​ഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകൻ ശേഖർ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൻസറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റൺ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴിൽ സിനിമയ്ക്ക് ദൈർഘ്യം അൽപ്പം കൂടുതലാണെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ ചിത്രത്തെ ഇത് ഒരു തരത...
ചിരിച്ചും ചിന്തിപ്പിച്ചും ആട്-3 എത്തുന്നു
Entertainment, Entertainment News

ചിരിച്ചും ചിന്തിപ്പിച്ചും ആട്-3 എത്തുന്നു

ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മലമ്പുഴയിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തി പതിനെട്ട്, മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫ...
Cinema, Entertainment, Entertainment News

34 വർഷത്തിനിപ്പുറം ആ മോഹൻലാൽ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്

മലയാള സിനിമയിലും ഇപ്പോള്‍ ട്രെന്‍ഡ് ആണ് പഴയ ചിത്രങ്ങളുടെ റീമാസ്റ്റര്‍ പതിപ്പുകള്‍. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയത്. മമ്മൂട്ടിയുടെ ഹരിഹരന്‍ ചിത്രം ഒരു വടക്കന്‍ വീരഗാഥ അത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെടാനിരിക്കുന്നു. ഇപ്പോഴിതാ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ മറ്റൊരു ശ്രദ്ധേയ മലയാള ചിത്രത്തിന്‍റെ റീമാസ്റ്റര്‍ പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകളിലൂടെയല്ല, മറിച്ച് യുട്യൂബിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ താഴ്വാരം എന്ന ചിത്രമാണ് പുതിയ മിഴിവോടെ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. മണിച്ചിത്രത്താഴിന്‍റെയും വരാനിരിക്കുന്ന വടക്കന്‍ വീരഗാഥയുടെയുമൊക്കെ റീമാസ്റ്ററിംഗിന് ചുക്കാന്‍ പിടിച്ച മാറ്റിനി ന...
Entertainment, Entertainment News

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ് നായകനാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ഒരുക്കുന്നത്.. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. 'ഒരു കാറ്റ് മൂളണ്..' എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജ്ജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാടാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ഷജീർ പപ...