യുവതിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് ആശുപത്രി അധികൃതർ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
പറവൂർ: ചികിത്സാ പിഴവിനെത്തുടർന്ന് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്ത്. വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോൾ (25) മരിച്ച സംഭവത്തിലാണ് മെഡിക്കൽ സൂപ്രണ്ട് ഡോ. കുഞ്ചെറിയ വിശദീകരണം നൽകിയത്. യുവതിക്ക് ആവശ്യമായ എല്ലാ ചികിത്സകളും കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് അപൂർവ്വമായി മാത്രം കണ്ടുവരുന്ന രീതിയിൽ അതിശക്തമായ രക്തസ്രാവം ഉണ്ടായി.
ശസ്ത്രക്രിയ: രക്തസ്രാവം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ, ജീവൻ രക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. ഈ കാര്യങ്ങൾ ബന്ധുക്കളെ കൃത്യമായി അറിയിച്ചിരുന്നു.ചികിത്സയ്ക്കിടെ കാവ്യയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചേർന്ന് ആത്മാർത്ഥമായ പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സൂപ്രണ്ട...









