BREAKING NEWS


Around Us

കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍
Kollam, Kerala News, Latest news, Top News

കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ രജിതയെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മകൻ കോഴിക്കോട് പഠിക്കുന്നതിനാൽ രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) Tag; Bank secretary found hanging in Kollam...
കേരള സർവകലാശാല സസ്‌പെന്‍ഷന്‍ വിവാദം; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
Top News, Kerala News, Latest news, Thiruvananthapuram

കേരള സർവകലാശാല സസ്‌പെന്‍ഷന്‍ വിവാദം; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സർവകലാശാലയിൽ സസ്‌പെന്‍ഷനു വിധേയനായ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ പ്രവേശിച്ചതിനെതിരെ ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. രജിസ്ട്രാർ സർവകലാശാലയിലെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ വീണ്ടും ഇടപെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, ഇതിലൂടെ സർവകലാശാലയുടെ രേഖകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പരാതി. സര്‍വകലാശാലാ ആസ്ഥാനത്ത് സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും, ഇനി സുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടേണ്ട സാഹചര്യമുണ്ടെന്നും ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് കത്തും നല്‍കി. അതേസമയം, വൈസ് ചാൻസലറുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അനിൽകുമാർ വീണ്ടും സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ പിടിവാശിയായി ഇടപെടുകയാണ്....
പേരൂർക്കട വ്യാജ മാലമോഷണ കേസ്; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്
News, Kerala News, Latest news, Thiruvananthapuram, Top News

പേരൂർക്കട വ്യാജ മാലമോഷണ കേസ്; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്

പേരൂർക്കട വ്യാജ മാലമോഷണ കേസ് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമുതല. ബിന്ദുവിന്റെ പരാതിയെ തുടർന്ന് എസ്.സി-എസ്.ടി കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം ക്രെെംബ്രാഞ്ചിന് വിട്ടത്. വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ , മകൾ നിഷ ,എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരാണ് പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറിൽ‌ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു. എസ്.ഐയും,എ.എസ്.ഐയും ചേർന്നു ബിന്ദുവിനെ അന്യായമായി തടഞ്ഞുവെച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താതെയെന്നും എഫ്ഐആറിൽ‌ പറയുന്നു. വീട്ടുജോലിക്കാരിയായ ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന ഡാനിയൽ പരാതി നൽകിയത്. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. ബിന്ദുവിന്റെ വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയായിരുന്ന...
നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു
Palakkad, Kerala News, Latest news, Top News

നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു

പാലക്കാട് ജില്ലയിൽ നിപാ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധന. ജില്ലയിൽ 222 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. 3 പേര്‍ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച ഏഴു പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. പാലക്കാട് തച്ചനാട്ടുകര നിപാ ബാധിത പ്രദേശത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് സാമ്പിളുകൾ ശേഖരിച്ചത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയി...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും
Wayanad, Kerala News, Latest news, Top News

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് നൗഷാദ് നാട്ടിൽ എത്തുന്നത്. വിസിറ്റിംഗ് വിസയ്ക്ക് ആണ് നൗഷാദ് വിദേശത്ത് പോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. തുടർന്ന് കോഴിക്കോട്ടെ അന്വേഷണ സംഘത്തിന് ഇയാളെ കൈമാറും. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ,അജേഷ്, വൈശാഖ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങളും നൗഷാദിനോട് ചോദിച്ചറിയും. സുൽത്താൻ ബത്തേരി ബീനാച്ചിയിലെ വീട്ടിൽ വച്ച് ഹേമചന്ദ്രനെ കൊലപ്പെടുത്തി പിന്നീട് തമിഴ്നാട് വനത്തിൽ കുഴിച്ചിടുകയായിരുന്നു. അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ആത്മഹത്യ ആണെന്നുമാണ് നൗഷാദിന്റെ വാദം. നൗഷാദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ മാത്രമേ കേസുമാ...
നീർനായുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
Kottayam, Kerala News, Latest news

നീർനായുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സതേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം മെഡിക്ക ൽ കോളേജ് ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു....
സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Kozhikode, Kerala News, Latest news

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്നലെയാണ്  ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ മകൻ മരിച്ചത്. കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ലെന്നതിനാൽ ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ...
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൾക്ക് ഇന്ന് തുടർ ചികിത്സ
Kottayam, Kerala News, Latest news

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൾക്ക് ഇന്ന് തുടർ ചികിത്സ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്....
പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം
Palakkad, Kerala News, Latest news

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 383 പേർ സമ്പർക്ക പട്ടികയിലുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....