BREAKING NEWS


World

ബ്രിസ്റ്റോൾ മ്യൂസിയത്തിൽ വൻ മോഷണം: ഇന്ത്യയിൽനിന്നുള്ള അമൂല്യ വസ്തുക്കൾ ഉൾപ്പെടെ 600-ലേറെ പുരാവസ്തുക്കൾ നഷ്ടപ്പെട്ടു
Topnews, World

ബ്രിസ്റ്റോൾ മ്യൂസിയത്തിൽ വൻ മോഷണം: ഇന്ത്യയിൽനിന്നുള്ള അമൂല്യ വസ്തുക്കൾ ഉൾപ്പെടെ 600-ലേറെ പുരാവസ്തുക്കൾ നഷ്ടപ്പെട്ടു

​ബ്രിസ്റ്റോൾ: ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പെടെ അറുന്നൂറിലധികം അമൂല്യ വസ്തുക്കൾ ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടു. മോഷണം നടന്ന് രണ്ട് മാസത്തിലേറെ കഴിഞ്ഞാണ് പോലീസ് ഈ വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ 25-ന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് കണക്കാക്കുന്നു. സംഭവം നടന്ന സ്ഥലത്തുനിന്നുള്ള, അവ്യക്തമായ നാല് പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ​ പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ആനക്കൊമ്പിൽ നിർമ്മിച്ച ഒരു ബുദ്ധ വിഗ്രഹം, ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ ഉപയോഗിച്ചിരുന്ന അരപ്പട്ടയുടെ ബക്കിൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയവയിൽ ഉൾപ്പെടുന്നു.​സാംസ്കാരികപരമായി ഏറെ മൂല്യ...
യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!
National, Politics, Top News, World

യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!

വാഷിങ്ടൺ ഡി.സി. - റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് ഒരേ കാറിൽ യാത്ര ചെയ്ത സംഭവം യുഎസ് കോൺഗ്രസിലും ശക്തമായ ചർച്ചയായി. ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് യുഎസ് പ്രതിനിധി സിഡ്‌നി കാംലാഗർ ഡോവ്, ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ഇന്ത്യാ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. ​ഹൗസിലെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്‌സ് സബ്കമ്മിറ്റിയിൽ 'ദി യുഎസ് - ഇന്ത്യ സ്ട്രാറ്റീജിക് പാർട്‌നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസിഫിക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് സംഭവം.​ഇന്ത്യയോടുള്ള ട്രംപിൻ്റെ നയങ്ങളെ ഡോവ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "നമുക്ക് ദേഷ്യമുള്ള ആളുകളെ വേദനിപ്പിക്കുന്നതിനേക്കാൾ കൂടുതൽ, നമ്മൾ നമ്മെത്തന്നെയാണ് വേദനിപ്പിക്കുന്നത്. നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് വലിയ വില നൽകേണ്ടിവരും." ചിത്രം ഉയർത്തിക്കാട്ടി...
ഫിഫ ലോകകപ്പ് 2026: അർജന്റീനയ്ക്ക് മുന്നിൽ അൾജീരിയൻ ‘മതിൽ’; ബ്രസീലിന് വെല്ലുവിളിയായി മൊറോക്കോ
Football, Sports, World

ഫിഫ ലോകകപ്പ് 2026: അർജന്റീനയ്ക്ക് മുന്നിൽ അൾജീരിയൻ ‘മതിൽ’; ബ്രസീലിന് വെല്ലുവിളിയായി മൊറോക്കോ

വാഷിങ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകൾ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘട്ടം നിർണയിച്ചു. നിലവിലെ ലോകകിരീട ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ് നേരിടേണ്ടി വരിക. ക്യാപ്റ്റൻ ലയണൽ മെസ്സി നയിക്കുന്ന നീലയും വെള്ളയും ജേഴ്‌സിയണിഞ്ഞ സംഘം ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകൾക്കെതിരെ ബൂട്ടണിയും. ​എന്നാൽ, അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് ഘട്ടം അത്ര എളുപ്പമാവില്ല. ശക്തരായ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാന്റ് എന്നിവരടങ്ങിയ ഗ്രൂപ്പ് സി-യിലാണ് മഞ്ഞപ്പടയുടെ സ്ഥാനം. ​വാഷിങ്ടണിലെ കെന്നഡി സെന്ററിൽ ഇന്നലെ നടന്ന ആവേശകരമായ നറുക്കെടുപ്പിലാണ് 42 ടീമുകളുടെ വിധി നിർണയിച്ചത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായി വിഭജിച്ചു. ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ടീമുകളെ നാല് പോട്ടുകളായി തിരിച്ചാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്. ​പ...
അസീം മുനീറിന്  അധികാരങ്ങളും   ആജീവനാന്ത നിയമപരിരക്ഷയും നൽകി പാക് പാർലമെൻ്റ്
World

അസീം മുനീറിന്  അധികാരങ്ങളും   ആജീവനാന്ത നിയമപരിരക്ഷയും നൽകി പാക് പാർലമെൻ്റ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പാർലമെന്റ് ഫീൽഡ് മാർഷൽ അസിം മുനീറിന് ആജീവനാന്ത സുരക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഇതിലൂടെ രാജ്യത്തെ ആണവായുധ സജ്ജമായ സൈന്യത്തിന് രാഷ്ട്രീയ-ഭരണ സംവിധാനത്തിൽ കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിലയിരുത്തൽ.മുനീറുടെ നിയന്ത്രണം വിവിധ സൈനിക ശാഖകളിലാകെ വർധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനും പാർലമെന്റ് അധോസഭ അംഗീകാരം നൽകി. ദേശീയ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടിയാണിതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം പാകിസ്ഥാനിലെ വിദേശനയം, ആഭ്യന്തര രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ തുടങ്ങി നിർണായക വിഷയങ്ങളിലെ അന്തിമ നീക്കം സൈന്യമാണ് നിർണ്ണയിച്ചുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അസിം മുനീറിനെ ഫോർ-സ്റ്റാർ ജനറലിൽ നിന്ന് രാജ്യത്തിന്റെ രണ്ടാമത്തെ ഫീൽഡ് മാർഷലായി ഉയർത്തിയത്. യുഎസുമാ...
അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിച്ചു: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു
World

അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിച്ചു: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു

വാഷിങ്ടൺ: 43 ദിവസം നീണ്ട അടച്ചുപൂട്ടൽ അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു. സെനറ്റും ജനപ്രതിനിധി സഭയും ബിൽ പാസാക്കിയതിനെ തുടർന്നാണ് ട്രംപിന്റെ ഒപ്പ് ലഭിച്ചത്. ഇതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭ്യമാകും.ദീർഘകാല അടച്ചുപൂട്ടലിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഫെഡറൽ ജീവനക്കാർ വ്യാഴാഴ്ച മുതൽ ജോലിയിൽ തിരിച്ചെത്തും. എന്നാൽ സർക്കാർ സേവനങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പൂർണ്ണമായി പുനരാരംഭിക്കാൻ കുറച്ച് സമയം എടുക്കുമെന്നാണ് സൂചന. 43 ദിവസത്തെ അടച്ചുപൂട്ടൽ അമേരിക്കയുടെ ഭരണചരിത്രത്തിലെ അപൂർവ പ്രതിസന്ധിയായി മാറിയിരുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം താളം തെറ്റിയതോടെ നിരവധി യാത്രക്കാർ കുടുങ്ങുകയും ശമ്പളം ലഭിക്കാതെ ലക്ഷക്കണക്കിന് ജീവനക്കാർ ദുരിതത്തിലാവുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 222 വോട്ടുകൾ അനുക...
ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു
World

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം.തിരക്കേറിയ വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കും. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.  പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്. അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ്...
യുക്രെയ്നിലെ   പൊക്രോവ്സ്കിൽ  ആക്രമണം കടുപ്പിച്ച് റഷ്യ
World

യുക്രെയ്നിലെ പൊക്രോവ്സ്കിൽ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രെയ്ൻ്റെ തന്ത്രപ്രധാന നഗരമായ പോക്രോവ്സ്ക് ശക്തമായ ആക്രമണം തുടരുന്നു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങൾ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച് യു ആർ പുറത്തുവിട്ടു. ഒരു വർഷത്തിലേറെയായി തുടരുന്ന പോക്രോവ്സ്കിലെ യുദ്ധം ഇപ്പോൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ നഗരത്തിന്റെ ഇരുഭാഗത്തുനിന്നും റഷ്യൻ സൈന്യം മുന്നേറ്റം നടത്തുകയാണ്. ഡൊണെറ്റ്സ്കിന്റെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 70,000-ത്തിലധികം ജനസംഖ്യയുണ്ടായിരുന്ന പോക്രോവ്സ്ക് ഇപ്പോൾ വൻതോതിൽ നശിച്ച നിലയിലാണ്. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പ്രത്യേക സേനയെ നിയോഗിച്ചതായും HUR പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ സഹായത്തോടെയുള്ള യുക്രെയ്ൻ സൈന്യത്തിന്റെ നീക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പ...
സുഡാൻ കലാപത്തിൽ പാലായനം തുടരുന്നു; സഹായവുമായി സന്നദ്ധ സംഘടനകൾ
World

സുഡാൻ കലാപത്തിൽ പാലായനം തുടരുന്നു; സഹായവുമായി സന്നദ്ധ സംഘടനകൾ

അൽ ഫാഷർ: സുഡാനിലെ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായ അൽ ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) പിടിച്ചെടുത്തതോടെ ജനങ്ങളുടെ പലായനം തുടരുന്നു. ഏകദേശം 60,000 പേർ ഇവിടെ നിന്ന് ഒഴിഞ്ഞുപോയതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫിന്റെ കൈകളിലെത്തിയതോടെ കൂട്ടക്കൊലയും അതിക്രമങ്ങളും നടന്നുവെന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നതായി റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് അറിയിച്ചു. ആർഎസ്എഫിന്റെ ആക്രമണങ്ങൾ ശക്തമായതിനാൽ നഗരത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നവർക്കുള്ള മാനുഷിക സഹായം ഉറപ്പാക്കാനായി റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സംഘടനകൾ അടിയന്തര നടപടി തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ 2,500 പേർ അൽ ദബായിൽ എത്തുമെന്നാണ് സുഡാൻ റെഡ് ക്രസന്റിന്റെ കണക്ക്. രണ്ടര വർഷമായ...
‘ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; രക്ഷിക്കാൻ ഞാൻ തയ്യാർ’; ഡോണൾഡ് ട്രംപ്
World

‘ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; രക്ഷിക്കാൻ ഞാൻ തയ്യാർ’; ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്. നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ അമേരിക്ക വെറുതെ നോക്കിനിൽക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. 'ലോകമെമ്പാടുമുള്ള നമ്മുടെ നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!' അദ്ദേഹം പറഞ്ഞു. നൈജീരിയയിൽ വർഷങ്ങളായി സുരക്ഷാ പ്രശ്‌നങ്ങളും വിവിധ മത, ഗോത്ര വിഭാഗങ്ങ...
World

വർക്ക് പെർമിറ്റിന് യുഎസിൽ ഇനി പുതിയ നിയമങ്ങൾ; ഇന്ത്യക്കാർക്കു തിരിച്ചടി

കുടിയേറ്റ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൻ്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തിവെക്കുന്നതിന് ഇടക്കാല നിയമം പ്രഖ്യാപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ നിയമം തിരിച്ചടിയാവുക. ഒക്ടോബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ചില പ്രത്യേക വിഭാഗങ്ങൾക്കൊഴികെ കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുവാനും നിയമത്തിൽ പറയുന്നുണ്ട്. എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ) പോലുള്ള നിരവധി പേരെയാണ് പുതിയ നിയമം ബാധിക്കുക. 2025 ഒക്ടോബർ 30-നോ അതിനുശേഷമോ EAD പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതനുസരിച്ച് ഇനി മുതൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നടക്കാതെയാവും. എന്നാൽ, ഒക്ടോബർ 30-ന് മുമ്പ് കാലാവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധിക്കില്ല."പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കൂടുതൽ പരിശോധനയും സ്ക്രീനിംഗും" ഉ...