“സഞ്ജു പുറത്ത്, ഗിൽ ഇൻ”: ആ തീരുമാനം തിരിച്ചടിയോ? ഫോം കണ്ടെത്താതെ ഇന്ത്യൻ ബാറ്റിംഗ് ആശങ്കയിൽ; സൂര്യകുമാറും നിറം മങ്ങി
വിജയത്തിൻ്റെ ആരവങ്ങൾ അടങ്ങാതെ ഇന്ത്യൻ ഡ്രസ്സിങ് റൂമും, കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ദക്ഷിണാഫ്രിക്കൻ നിരയും. കട്ടക്കിലെ വമ്പൻ വിജയത്തിൻ്റെ ആവേശച്ചൂടോടെ ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്. പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മത്സരങ്ങൾക്ക് ആദ്യമായി വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കളി തുടങ്ങുക. (സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും തത്സമയം കാണാം.)
ചൊവ്വാഴ്ചത്തെ ആദ്യ മത്സരം കഴിഞ്ഞശേഷം ഇന്നലെ മുല്ലൻപൂരിലെത്തിയ ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങിയില്ല.
ഇന്ത്യയുടെ ആശങ്കകൾ: ഗില്ലും സൂര്യയും ഫോമിലാകുമോ?
ഉജ്വലമായ വിജയം നേടിയെങ്കിലും ചില ആശങ്കകളുമായാണ് ഇന്ത്യൻ ടീം മുല്ലൻപൂരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമായും, വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ ഫോമിലാകാത്തതാണ് ടീമിനെ കുഴയ്ക്ക...









