ചാര മഞ്ഞിൽ മറഞ്ഞു പോയ ചിരികൾ……..; ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഇന്ന് രണ്ടാണ്ട്
ഗസയുടെ ആകാശത്ത് അന്ന് സൂര്യൻ പോലും ചുവന്നുണരുന്നു. പൊട്ടിത്തെറിച്ച വീടുകളുടെ ഇടയിലൂടെ ഉയരുന്ന പൊടി, ബോംബുകളുടെ തീപ്പൊരി, മനുഷ്യരുടെ നിലവിളികൾ – ...വാർത്തകളിൽ അക്കങ്ങൾ ഉയരുന്നു – 100, 1000, 10,000... ഓരോ പൊട്ടിത്തെറിക്കുന്ന ബോംബിലും ഒരു കുടുംബം അവസാനിക്കുന്നു, ഒരു കഥ പൊടിയാകുന്നു. കുട്ടികൾക്ക് ഇപ്പോൾ കളിപ്പാട്ടങ്ങളുടെ ശബ്ദമല്ല കേൾക്കുന്നത്; മറിച്ച് ഭീതിയുടെ ഗർജ്ജനമാണ് കാതോരം. വീടുകൾ ഇനി വീട് മാത്രമല്ല, ഓർമ്മകളുടെ ശവപ്പറമ്പുകളാണ്. അമ്മമാരുടെ സ്വപ്നങ്ങളിൽ മക്കൾക്ക് സ്കൂൾ ബാഗോ ഭാവിയോ നൽകുക എന്നല്ല. അവരെ ഇന്നലെ കണ്ട കണ്ണുകളുമായി നാളെയും കാണാൻ കഴിയുമോ എന്ന പേടിയാണ്.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് ആക്രമണത്തോടെയാണ് ഇസ്രായേൽ–ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ലോകം കണ്ടത് പലസ്തീന് മേൽ ...










