BREAKING NEWS


Latest news

വി.എസ്. അച്യുതാനന്ദനെ നില ​ഗുരുതരം; മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി
Kerala News, Latest news

വി.എസ്. അച്യുതാനന്ദനെ നില ​ഗുരുതരം; മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലേക്കെത്തി. മുഖ്യമന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും എത്തിയിരുന്നു. ജൂണ്‍ 23ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. Tag: VS Achuthanandan's condition is critical; Chief Minister and other leaders reached the hospital  ...
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍
Top News, Cricket, India, Latest news, Sports

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്. കഴി‍ഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട...
‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും, 25 മുതൽ 31 വരെ സ്കൂളുകളിൽ പരിശോധന നടത്തും’
Top News, Breaking News, Education, Kerala News, Latest news, Politics

‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും, 25 മുതൽ 31 വരെ സ്കൂളുകളിൽ പരിശോധന നടത്തും’

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എംനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോ​ദിച്ചു. ജൂലായ് 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും. ഇവ...
ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി
Kerala News, Latest news, Politics, Top News

ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി

പാർലമെന്റ് സമ്മേളനം ആരംഭിച്ചവേളയിൽ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണുനട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരൻ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ തുടരാനുള്ള തീരുമാനത്തിലാണ് തരൂർ. തരൂർ ഒപ്പമില്ലെന്നും തലസ്ഥാനത്തെ പാർട്ടി പരിപാടികൾക്ക് ഇനി അദ്ദേഹത്തെ ക്ഷണിക്കേണ്ടതില്ലെന്നും കെ മുരളീധരൻ തുറന്നടിച്ചെങ്കിലും വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. തരൂർ വിവാദങ്ങളിൽ ഹൈക്കമാന്റിന്റെതാകും അന്തിമ തീരുമാനമെന്ന വിശദീകരണമാണ് നേതൃത്വത്തിന്റേത്. അതേസമയം ദേശീയതയുടെ പേരിൽ മോദി സ്തുതി നടത്തുന്ന ശശി തരൂരിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും. തരൂരിന്റെ പ...
മതസാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് ശിവന്‍കുട്ടി
Kerala News, Education, Latest news, Top News

മതസാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള്‍ സമ്മര്‍ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളിലും എട്ടുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഈ വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുമായി ബുധനാഴ്ച ചര്...
പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി
Top News, India, Latest news, National, Politics

പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ബഹളത്തിലേക്കും മാറ്റിവയ്ക്കലിലേക്കും നീങ്ങിയപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നിട്ടും ലോക്‌സഭയിൽ സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു. "പ്രതിരോധ മന്ത്രിക്കും സർക്കാരിലെ മറ്റുള്ളവർക്കും സംസാരിക്കാൻ അനുവാദമുണ്ട്, പക്ഷേ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമില്ല. ഞാൻ പ്രതിപക്ഷ നേതാവാണ്, സംസാരിക്കാനുള്ള അവകാശം എന്റെതാണ്, പക്ഷേ അവർ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല," സഭ പിരിച്ചുവിട്ട ശേഷം പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് ഗാന്ധി പറഞ്ഞു. സർക്കാർ ഒരു "പുതിയ സമീപനം" സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു, "പ്രധാനമന്ത്രി സഭ വിട്ടു. അവർ അനുവദിച്ചാൽ ഒരു ചർച്ച നടക്കാം, പക്ഷേ പ്രശ്‌നം സർക്കാരിലെ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമുണ്ടെങ്കിൽ, ഞങ്ങൾക്ക് സംസാരിക്ക...
“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം
Kerala News, Latest news

“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം

യെമനിൽ വധിക്കപ്പെട്ട തലാൽ മുഹമ്മദിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സാമുവൽ ജെറോം. "സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല" എന്നും, എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ടെന്നും സാമുവൽ ജെറോം വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായി താൻ മധ്യസ്ഥനായി നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. "താൻ അഭിഭാഷകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല" , ഇപ്പോൾ പ്രതികരിച്ച് ഒരു വ്യക്തിയേയും പ്രകോപിപ്പിക്കാനില്ലെന്നും സാമുവൽ കൂട്ടിച്ചേർത്തു. അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിലാണ് സാമുവൽ ജെറോമിനെതിരെ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. "സാമുവൽ ജെറോം മധ്യസ്ഥതയുടെ പേരിൽ പണം തട്ടിച്ചുവെന്നും. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഞങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല" എന്നും അദ്ദേഹം കുറിച്ചു. അറബിയിലുള്ള കുറിപ്പിന്റെ മലയാളം, ഇംഗ്ലീഷ് വിവർത്തനങ്ങളും പോസ്റ്റിനൊപ്പം പ...
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം; പൊലീസിൽ പരാതി നൽകി പിഡിപി
Kerala News, Latest news, Politics, Top News

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം; പൊലീസിൽ പരാതി നൽകി പിഡിപി

കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിഡിപി നേതാവ് എം എസ് നൗഷാദാണ് പരാതി നൽകിയത്. മതസ്പർധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രസംഗം എന്നും പരാതിയിൽ പറയുന്നു. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നൽകിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞ...
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35 ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം പുറത്തിറങ്ങി
Thiruvananthapuram, Kerala News, Latest news, Top News, Topnews

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35 ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം പുറത്തിറങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടൻ രാജ്യമൊഴിവാക്കാത്ത അമേരിക്കൻ നിർമിത എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. വിമാനത്താവളത്തിലെ എയർ ഇന്ത്യ ഹാങ്ങറിൽ നടത്തിയ സാങ്കേതിക പരിശോധനകൾക്കു ശേഷം വിമാനം ഹാങ്ങറിൽ നിന്നു പുറത്തേക്ക് മാറ്റി. പുഷ് ബാക്ക് ട്രാക്ടർ ഉപയോഗിച്ച് സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് വിമാനം പുറത്തേക്ക് കൊണ്ടുപോയത്. വിമാനത്തിൽ നേരത്തേ കണ്ടെത്തിയ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവുകളും ഓക്സിലറി പവർ യൂണിറ്റിലെ സാങ്കേതിക തകരാറുകളും ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ബ്രിട്ടൻ നൽകിയ പ്രത്യേക ടോ ബാർ ഉപയോഗിച്ചാണ് വിമാനം ട്രാക്ടറിനോട് ചേർത്തത്. സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർ, ബ്രിട്ടൻ സാങ്കേതിക വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് വിമാനം ഹാങ്ങറിൽ നിന്നു പുറത്തേക്ക് നീക്കം ചെയ്തത്. വിമാനത്തിന്റെ പരീക്ഷണ പറക്കൽ ഇന്ന് നടക്കുമെന്നാണ് ...
‘കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു’; കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത
Kerala News, Latest news, Top News

‘കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു’; കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത

കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം. കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റു. സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സിപിഐഎം കോൺഗ്രസ് സംഘർഷം നടന്നത്. ഉച്ചഭക്ഷണത്തിന് തയാറാക്കിവെച്ച പത്രങ്ങളും കസേരകളും വലിച്ചെ...