‘കുര്യന് സര് ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല
യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന് പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുര്യന് സര് മുതിര്‍ന്ന നേതാവാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു, അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഒക്കെ നടപ്പാക്കും – ചെന്നിത്തല പറഞ്ഞു.
അതേസമയം, വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രം...










