BREAKING NEWS


Kerala News

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും പി.ജെ കുര്യൻ; ‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം’
Top News, Kerala News, Latest news, Politics

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും പി.ജെ കുര്യൻ; ‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം’

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റിയെന്നും വിമർശനം. സദുദ്ദേശപരമെന്നും കാണാൻ സൗകര്യമില്ലെന്നും രാഹുൽ പറഞ്ഞു. ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം. എസ്എഫ്ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബർ അധിക്ഷേപം നടത്തി എന്നും പിജെ കുര്യൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുര്യൻ കടുത്ത അതൃപ്തി പരസ്യമാക്കിയത്. യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ പി ജെ കുര്യനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്‌ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരു നേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍...
സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായി ഇന്ന് ചർച്ച
Top News, Education, Kerala News, Latest news

സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായി ഇന്ന് ചർച്ച

സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ശ്രമിക്കുക. അതേസമയം മതസംഘടനകൾക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാൽ സമരം നടത്തുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാൽ സമയ മാറ്റത്തിന്‍റെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനാണ് ചർച്ചയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കം വിശദീകരിക്കുന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദി...
ഗോവിന്ദചാമി പിടിയിൽ
Top News, Kerala News, Latest news

ഗോവിന്ദചാമി പിടിയിൽ

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടി. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്...
അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ
Cinema, Kerala News, Latest news, Top News

അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള കടുത്ത മത്സരം തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്. ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം. മുതിർന്ന താരങ്ങളായ മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന. ശ്വേത മേനോൻ അടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം ബാബുരാജും ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്...
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. പ്രതിക്കായി വ്യാപക തെരച്ചിൽ
Kerala News, Latest news, Top News

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. പ്രതിക്കായി വ്യാപക തെരച്ചിൽ

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളിൽ പരിശോധന നടക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നു. രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രമെന്ന് സഹ തടവുകാരൻ പറഞ്ഞു. സഹ തടവുകാരനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഗോവിന്ദച്ചാമിയ്ക്കായി സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം നടത്താൻ പൊലീസ് നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻ്റുകളിലും നിരീക്ഷണം നടത്താൻ നിർദ്ദേശം. ട്രെയിനുകൾക്ക് ഉള്ളിലും പരിശോധന നടക്കുന്നു. തിരൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ആണ് തിരച്ചിൽ നടത്തുന്നത്. ആർപിഎഫിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തുന്നത്. ഏഴുമണിക്കാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് RPF വ്യക്തമാക്കി. ആറു സംഘമായി പരിശോധന നടത്തുന്നു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക...
ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും
Kerala News, Latest news, Top News, Weather

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ 2 മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ഇന്ന് മുതൽ 26 വരെ അതിശക്തമായ മഴയ്ക്കും, 27, 28 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ...
ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് സമയം കുറിച്ചു; ജില്ലാ ഓഫീസുകളിൽ ഡിജിറ്റൽ ക്ലോക്ക് വെച്ചു
Top News, Kerala News, Latest news, Politics

ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് സമയം കുറിച്ചു; ജില്ലാ ഓഫീസുകളിൽ ഡിജിറ്റൽ ക്ലോക്ക് വെച്ചു

ഈ വർഷം അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി സംസ്ഥാന ബിജെപി നേതൃത്വം. ഇതിന്റെ ഭാഗമായി ബുധനാഴ്ച പാർട്ടിയുടെ കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് കൗണ്ട് ഡൗൺ ക്ളോക്ക് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കുന്നതിനായാണ് ഈ നീക്കം. തിരഞ്ഞെടുപ്പിന് മുമ്പുള്ള 100 ദിവസത്തെ സമയക്രമത്തോടെ 'മിഷൻ 2025 കൗണ്ട് ഡൗൺ' എന്ന മുദ്രാവാക്യവുമായാണ് ക്ളോക്ക് സ്ഥാപിച്ചത്. സംസ്ഥാനത്തുടനീളമുള്ള പാർട്ടിയുടെ എല്ലാ ജില്ലാ ഓഫീസുകളിലും സമാനമായ കൗണ്ട്ഡൗൺ ക്ലോക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. ബുധനാഴ്ച കോട്ടയത്തെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംസ്ഥാനതല നേതൃത്വ ശിൽപശാലയിലാണ് ...
സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
Cinema, India, Kerala News, Latest news, Top News

സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവ് ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സ...
മുണ്ടിനീര് പടരുന്നു; 475 കേസുകൾ രജിസ്റ്റർ ചെയ്തു
Top News, Health, Kerala News, Latest news

മുണ്ടിനീര് പടരുന്നു; 475 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമാണെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയവരുടെയും വീട്ടിൽ ചികിത്സയിലിരുന്നവരുടെയും കണക്കുകൾ എടുത്താൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകാനാണ് സാധ്യത. ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. പനി,കവിൾ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോൾ കൃത്യമായ രോഗനിർണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ...
റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്, പവന്റെ വില 74000 മുകളിൽതന്നെ
Top News, Kerala News, Latest news, More

റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്, പവന്റെ വില 74000 മുകളിൽതന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുറഞ്ഞു. പവന് 1000 രൂപയാണ് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു പവന്റെ വില. ഇന്ന് വില കുറഞ്ഞെങ്കിലും 74000 ത്തിന് മുകളിൽ തന്നെയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നലെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 ത്തിന് മുകളിൽ നൽകേണ്ടിവരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9255 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7590 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 125 രൂപയാണ്. Tag: Down from record price, Pawan price remains above 74000...