BREAKING NEWS


Kerala News

Kerala News, News

കേരളത്തില്‍ മറവി രോഗം കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും Dementia

Dementia പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ 'ഉദ്ബോധ്' നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം നടത്തിയത്. നിലവില്‍ സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവിരോഗത്തിന് സാധ്യതയുള്ളതായും പഠനം പറയുന്നു. രോഗ ബാധിതരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്കകാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു. 90 ശതമാനം രോഗബാധിതരും അവഗണിക്കപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. https://www.youtube.com/watch?v=fgF04dOuT20 തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചാല്‍ മറവി രോഗം മൂലമ...
Kerala News, News

പിതൃത്വത്തിൽ സംശയം ഉള്ളതിന്റെ പേരിൽ മാത്രം ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി High Court

High Court പിതൃത്വത്തിൽ സംശയമുണ്ട് എന്നതിന്റെ പേരിൽ മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് കേരളാ ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്നും കോടതി പറഞ്ഞു. അനിവാര്യമായ, അപൂർവവും അസാധാരണവുമായ കേസുകളിൽമാത്രമേ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂർ കുടുംബകോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന ഹർജിക്കാരൻ 2004ലാണ് വിവാഹിതനായത്. Also Read: https://nagaramonline.com/in-the-first-odi-against-australia-india-won-by-5-wickets/ രണ്ടുതവണ ഭാര്യയെ വിദേശത്തുകൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതൽ മെയ് 12 വരെ ഇ...
Kerala News, News

പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat

Vande Bharat രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്അനുവദിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ചതിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകില്ല. Also Read: https://nagaramonline.com/actor-madhu-turns-navati-today/ പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് റെയില്‍വേ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ...
Kerala News, News

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister

Chief Minister സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ അനൗൺസ്‌മെന്റ് നടത്തിയതിനായിരുന്നു ക്ഷുപിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. Also Read: https://nagaramonline.com/people-will-chase-the-ministry-that-goes-by-bus-v-muralidharan/ മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പ് എന്ന് കരുതിയാണ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത്തില്ല. വേദിയുടെ പുറകിലാ...
Health, Kerala News

നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 സീറ്റുകള്‍: മന്ത്രി വീണാ ജോര്‍ജ് Veena George

Veena George സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്‌സിംഗില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി...
Kerala News, News

സംസ്ഥാന സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി School Games

School Games പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എൽ എ ആറ്റിങ്ങലിൽ തുടക്കമിട്ടു. അത്ലറ്റിക്സ്,അക്വാട്ടിക്സ് ഉൾപ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. https://www.youtube.com/watch?v=L1qRNp5Er_c റസലിംഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും ആദ്യ ദിനത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ പതിനാലു ജില്ലകളിൽ നിന്നായി 580 കുട്ടികൾ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏകദേശം ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ എസ്.കുമാരി,വിവിധ ജനപ്രതിനിധികൾ ബന്ധപ്പെട്ട ജീവനക്കാർ,വിദ്യാർത്ഥികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബ്ബന്ധിച്ചു. ...
Crime, Kerala News

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ് Loan app

Loan app ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. https://www.youtube.com/watch?v=nB4Nb7eUtK8 പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരി...
Kerala News, News

തൈക്കടപ്പുറം സംഘർഷം; 33 പേർക്കെതിരെ വധശ്രമത്തിന് കേസ് Thaikkadappuram

Thaikkadappuram തൈക്കടപ്പുറം അഴിത്തലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 33 പേർക്കെതിരെ വധശ്രമത്തിന് നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തല ബദർ ജുമാ മസ്ജിദ് പരിസരത്താണ് സംഘ ർഷമുണ്ടായത്. ഹരീഷ്, ഷബിൻ, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ്, തേജ് എന്നിവർക്കും മറുഭാഗത്തെ ടി.കെ. ഫർഹാൻ, മുഹമ്മദ് അ ഫ്താബ്, മുഹമ്മദ് നസീബ്, മുഹമ്മദ് സി നാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. അഭി രാജിന്റെ പരാതിയിൽ ടി.കെ. ഫർഹാൻ, മഹ മൂദ്, മുജീബ്, നസീബ്, സിനാൻ, മുസ്താഫ്, മുബഷീർ, അഫ്രീദ്, അർഷദ്, ഷെറീഫ്, അഫ്താബ് എന്നിവർക്കെതിരെയും ഫർഹാ ന്റെ പരാതിയിൽ ഹരീഷ്, ഷബി, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ് ,തേജ് തുടങ്ങി കണ്ടാൽ അറിയുന്ന 10 പേർക്കുമെതിരെയാണ് കേസെടുത്തത്. https://www.youtube.com/watch?v=0rsfEfCcdiM പള്ളിപരിസരത്ത് പൊതു റോഡരികിൽ തോരണം കെട്ടുകയായിരുന്ന തങ്ങളെ ഏഴോളം ബൈക്കുകളിൽ വന്ന പ്രതികൾ കത്തി,...
Kerala News, Politics

വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍ Veena George

Veena George: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. https://www.youtube.com/watch?v=MsrupEGIcJ8 തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപ...
Kerala News, News

കരുവന്നൂരിനു പിന്നാലെ തൃശൂരിൽ വീണ്ടും സഹകരണ ബാങ്കിൽ തട്ടിപ്പെന്ന് പരാതി Bank

Bank കരുവന്നൂരിനു പിന്നാലെ തൃശൂരിൽ വീണ്ടും സഹകരണ ബാങ്കിൽ തട്ടിപ്പെന്ന് പരാതി. കോൺഗ്രസ്ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പാൽ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ്. ആരോപണമുയർന്ന സംഘത്തിന്റെ ഭരണസമിതി സെക്രട്ടറിയായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് വി.ആർ.സജിത് നാട്ടിൽ നിന്ന് മുങ്ങി. കാട്ടാക്കാമ്പാൽ മൾട്ടിപ്പർപ്പസ് സഹകരണ സംഘം കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിലാണ്. സംഘം തുടങ്ങിയതു മുതൽ ഇന്നേവരെ മറ്റൊരു പാർട്ടിക്കാരും ഭരിക്കാത്ത സഹകരണ സംഘമാണിത്. ഭരണ സമിതി സെക്രട്ടറിയായിരുന്ന വിആർ സജിത് കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്നു. 10 വർഷക്കാലം സംഘത്തിൽ നിന്ന് വായ്പ എടുക്കാത്ത അംഗൻവാടി അധ്യാപികയായ പ്രമീള സുകുമാരന് ഈയിടെ നോട്ടീസ് കിട്ടിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. Also Read: https://nagaramonline.com/women-wearing-haram-to-modi-modi-greets-women-by-touching-their-feet-prime-minister-welc...