സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്; ചിത്രീകരണം നിർത്തിവച്ചു Tovino Thomas
Tovino Thomas ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
https://www.youtube.com/watch?v=fgF04dOuT20
ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം നൂറു ദിവസം നീണ്ടു നിൽക്കും.
https://www.youtube.com/watch?v=g-qb89tA1-g&t=119s
...
