അന്താരാഷ്ട്ര അംഗീകാരത്തിന്റെ തിളക്കത്തിൽ ‘ഭ്രമയുഗം’; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും!
ലോസ് ആഞ്ചൽസ്: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹൊറർ ത്രില്ലർ ചിത്രം 'ഭ്രമയുഗം' ലോകപ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിലേക്ക്. അക്കാദമി മ്യൂസിയത്തിന്റെ 'Where the Forest Meets the Sea' എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലാണ് ഭ്രമയുഗം ഇടംപിടിച്ചത്. ഫെബ്രുവരി 12-നാണ് സിനിമയുടെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
ഏക ഇന്ത്യൻ ചിത്രം: ലോകമെമ്പാടുമുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമകളുടെ ഈ പ്രത്യേക പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യൻ ചലച്ചിത്രമാണ് ഭ്രമയുഗം.ക്ലാസിക് സിനിമകൾക്കൊപ്പം: ലോകപ്രശസ്ത സിനിമകളായ 'മിഡ്സോമ്മർ' (2019), 'ദി വിച്ച്' (2015), 'ദി വിക്കർ മാൻ' (1973), 'ഒനിബാബ' (1965) എന്നിവയ്ക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കുന്നത്. "ഞാൻ കേട്ടുവളർന്ന കഥകളിൽ നിന്നും നിശ്ശബ്ദതകളിൽ നിന്നുമാണ് ഈ ചിത്രം പിറന്നത്. ഇത് യാഥാർത്ഥ്യമാക്കിയ അണിയറപ്രവർത്തകർക്കും അഭിനേ...










