17JunNo Comments
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കാസർകോട് നീലേശ്വരം സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ.
കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്....
16JunNo Comments
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു....
16JunNo Comments
അമ്പലപ്പുഴ തീരത്ത് കണ്ടെത്തിയ കണ്ടെയ്നർ വാൻഹായ് കപ്പലിലേതെന്ന് നിഗമനം
ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞ വഴി തീരത്തടിഞ്ഞ വാതക കണ്ടെയ്നർ കൊച്ചി തീരത്ത് തീപിടിച്ച വാൻഹായി കപ്പലിന്റേതെന്ന് കണ്ടെത്തൽ. കണ്ടെയ്നർ കാലിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നർ കണ്ടെത്തിയതോടെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കരയ്ക്ക് എത്തിക്കാനായി മറൈൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്....
18OctNo Comments
പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.
ഇതിനിടെ അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആവേശകരമായ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ രാഹുൽ മങ്കൂട്ടത്തിലിന് നൽകിയത്. ബിജെപി സ്ഥാനാർത്ഥി ആര് എന്ന സംബന...
15OctNo Comments
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ ഇടിവ് ഉണ്ടാകുന്നത്. റെക്കോർഡ് വിലയിലായിരുന്നു കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വർണ വ്യാപാരം. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.
ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട സർവകാല റെക്കോർഡിലേക്ക് എത്തുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ കുറഞ്ഞു. ഇന്നത്തെ വില 7095 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5865 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56,400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ...
2OctNo Comments
മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു Toyota
Toyota വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ മിനി വരുന്നു. ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈൽ കോംപാക്റ്റ് ഓഫ്-റോഡർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ലാൻഡ് ക്രൂയിസർ മിനി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ഈ വാഹനം ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും. മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ തുടങ്ങി ലൈഫ്സ്റ്റൈൽ ഓഫ് റോഡർ വാഹനങ്ങളുമായി മത്സരിക്കുന്ന മോഡലായിരിക്കും ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി.
ടൊയോട്ട ‘ലാൻഡ് ക്രൂയിസർ മിനി’ അടുത്ത വർഷം എപ്പോഴെങ്കിലും ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് ക്രൂയിസർ അല്ലെങ്കിൽ യാരിസ് ക്രൂയിസർ എന്നായിരിക്കും ഒരുപേക്ഷേ ഇതിന് പേര് ലഭിച്ചേക്കുക. നേരത്തെ പുറത്തിറക്കിയിട്ടുള്ള കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി നിർമ്മിക്കുന്...
30SepNo Comments
തെലങ്കാനയിൽ പുതിയ ഫാക്ടറിക്ക് തറക്കലിട്ടതായി കിറ്റെക്സ് കമ്പനി. ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ ഫാക്ടറിയാകും തെലങ്കാനയിലേത് Kitex Garments
Kitex Garments കുട്ടികളുടെ വസ്ത്രങ്ങളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളാണ് കിറ്റെക്സ് ഗ്രൂപ്പ്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റർ നീളമുള്ള ഫൈബർ ടു അപ്പാരൽ നിർമ്മാണ കേന്ദ്രവുമാണ് ഒരുങ്ങുന്നത്.
https://www.youtube.com/watch?v=yYWDZ5CCk5Q&t=10s
തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ആണ് തെലങ്കാനയിലെ സീതാരാംപൂരിൽ പുതിയ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ ക്യാംപസിൽ 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു.
2024 സെപ്റ്റംബറിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഏകദേ...
27SepNo Comments
തെക്കേഇന്ത്യയിലും പ്രവർത്തനം വിപുലമാക്കി ലുലു ഗ്രൂപ്പ് ; ഹൈദരാബാദിൽ പുതിയ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും തുറന്നു Lulu Mall
Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്.സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി.
Also Read: https://nagaramonline.com/best...
26SepNo Comments
തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall
Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.
സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ...

