BREAKING NEWS


ലഹരിമരുന്ന് മിഠായി രൂപത്തിലാക്കി വിൽപ്പന; 15 പേർ ദുബായിൽ പിടിയിൽ

By Nagaram Network
Untitled design 23

ലഹരിമരുന്ന് മിഠായി രൂപത്തിലാക്കി വിൽപ്പന നടത്തിയ 15 പേർ ദുബായിൽ പിടിയിൽ. 24 ലക്ഷം ദിർഹം വിലമതിക്കുന്ന 48 കിലോഗ്രാം ലഹരിമരുന്നും 1100 മിഠായികളുമാണ് ദുബൈ പൊലീസ് പിടിച്ചെടുത്തത്. പിടിയിലായത് മുഴുവൻ സ്ത്രീകളാണ്. മി​ഠാ​യി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ലഹരി​മ​രു​ന്ന്​ ക​ല​ർ​ത്തി​യ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ച്യൂ​യിം​ഗ​വും വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു സംഘം ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം.

രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്നാ​ണ്​ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉദ്യോഗസ്ഥരുടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞതായി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ നാ​ർ​ക്കോ​ട്ടി​ക്സി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ​പ്രൊ​ട്ട​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ഷ​റ​ഫ്​ അ​ൽ മാ​മ​രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *