BREAKING NEWS


ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

By Nagaram Network
idukki school bus accident

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് എത്തിയ വിദ്യാഥി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരു കുട്ടിയുടെ കാലിന് പരിക്കേറ്റു. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *