തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായി വി ശിവൻകുട്ടി. ‘ഭാരതാംബയെ മാറ്റില്ല’ എന്ന തലക്കെട്ടിൽ ഗവർണർ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഭരണഘടന ലംഘനം നടത്തിയത് ഗവർണറാണെന്നും തന്റെ ഓഫീസിൽ മാർക്സിന്റെ പടം വയ്ക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.
