BREAKING NEWS


വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്

By Nagaram Network
download 2026 05 09T204247.759

തിരുവനന്തപുരം: വി.ഡി. സതീശന്‍ അനുകൂലമായി നടന്ന പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ആരംഭിച്ചു. കെപിസിസി 15ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നത്. കെപിസിസി അംഗമായ ചെമ്പഴന്തി അനിലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൈമനം പ്രഭാകരന്‍, ടി. സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങിയ നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നടന്ന ശക്തിപ്രകടനത്തിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.

തിരുവനന്തപുരം മാത്രമല്ല, കോഴിക്കോട്, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും വി.ഡി. സതീശന്‍ അനുകൂല റാലികളും പ്രകടനങ്ങളും നടന്നിരുന്നു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കര്‍ശന നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *