BREAKING NEWS


ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് വി. അബ്ദുറഹ്മാൻ

By Nagaram Network
download 2026 05 05T211216.757

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി. അബ്ദുറഹ്മാൻ. തിരൂർ മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വോട്ട് നൽകിയ എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “വിജയ-പരാജയങ്ങൾ എന്തുതന്നെയായാലും നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും,” എന്നാണ് അബ്ദുറഹ്മാൻ കുറിച്ചത്.

അതേസമയം, മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരിൽ കുറുക്കോളി മൊയ്തീൻ വമ്പൻ വിജയം നേടി. 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രണ്ടാം തവണ നിയമസഭയിലെത്തുന്നത്.

സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിയിട്ടും വി. അബ്ദുറഹ്മാന് മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *