BREAKING NEWS


മധ്യപ്രദേശിൽ ബോട്ട് മുങ്ങി4 പേർക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി

By Nagaram Network
download 95

മധ്യപ്രദേശിലെ ജബൽപൂരിൽ വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി നാല് മരണം. നിരവധി പേരെ കാണാതായി. 15 പേരെ രക്ഷപ്പെടുത്തി. ജബൽപൂരിലെ നർമ്മദ നദിയിലായിരുന്നു അപകടം.

40 പേരാണ് സഞ്ചാരികളുമായി പോയ ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് യാത്രാമധ്യേയാണ് മുങ്ങിത്താഴ്ന്നത്. അമിതഭാരമാണ് ബോട്ട് മുങ്ങുവാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. കാണാതായവർക്കു വേണ്ടിയും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *