BREAKING NEWS


ജോൺ ടെർണസ് ആപ്പിളിൻ്റെ പുതിയ സിഇഒ

By Nagaram Network
download 73

 

ആഗോള ടെക് ഭീമനായ ആപ്പിൾ പുതിയ തലവനെ പ്രഖ്യാപിച്ചു. കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കും.

നിലവിലെ സിഇഒയായ ടിം കുക്ക് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് മാറ്റം. ടിം കുക്ക് കമ്പനിയുടെയും എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിൽ തുടരും. 2026 സെപ്റ്റംബർ 1-നാണ് ടെർണസ് ഔദ്യോഗികമായി സിഇഒ സ്ഥാനമേറ്റെടുക്കുക.

സ്റ്റീവ് ജോബ്സ്യ്ക്ക് ശേഷം ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാക്കി ഉയർത്തിയ നേതാവാണ് ടിം കുക്ക്. സിഇഒയായിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമെന്ന് ടിം പ്രസ്താവനയിൽ വ്യക്തമാക്കി.

2001-ൽ ആപ്പിളിന്റെ ഡിസൈൻ ടീമിൽ ചേർന്ന ടെർണസ് രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ സീനിയർ വൈസ് പ്രസിഡന്റായി ഉയർന്നു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *