പ്രണയപ്പക; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

 പ്രണയപ്പക; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശേരി അ‍ഡീഷണൽ ജില്ലാ കോടതി ജഡ്ജിയാണ് വിധി പറയുന്നത്. 2022 ഒക്ടോബർ 22 നാണ് പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിനെ തുടർന്ന് പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയത്. 2023 സെപ്റ്റംബർ 21ന് വിചാരണ തുടങ്ങിയ കേസിൽ 73 സാക്ഷികളാണുള്ളത്.

23 വയസ് മാത്രമുള്ള കൃഷ്ണപ്രിയയെ വീട്ടിൽ കയറി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിൻറെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.

വൈകാതെ തന്നെ വിഷ്ണുപ്രിയയുടെ മരണവും സംഭവിച്ചു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പിടിയിലായപ്പോഴും ശ്യാംജിത്ത് പ്രതികരിച്ചതെന്നത് ശ്രദ്ധേയമായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു അന്ന് ശ്യാംജിത്തിൻറെ പ്രതികരണം. ഈ പ്രതികരണവും ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *