BREAKING NEWS


Technology

Technology

നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിക്ഷേപിക്കും.ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം ഞായറാഴ്ചത്തേക്ക് മാറ്റിയത്.ചരിത്ര നിമിഷത്തിനായി സ്പേസ് എക്സും,നാസയും ഒരുങ്ങി കഴിഞ്ഞു. സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യം ആണ് ഇത്.മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്ന പര്യവേഷണ സംഘത്തെയാണ് സ്വകാര്യ സ്പേസ് ക്രാഫ്റ്റ് ഉപയോഗിച്ച്‌ ഓര്‍ബിറ്റിലേക്ക് പോകാനൊരുങ്ങുന്നത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യമാണിത്. ...
Technology

തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്

പബ്ടിജിക്ക്ക് പുറകേ തിരിച്ചു വരവിന് ഒരുങ്ങി ടിക്ക് ടോക്.ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ആണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂണിലാണ് ടിക്ക്‌ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യക്തികളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന സംശയത്തെ തുടർന്നായിരുന്നു നിരോധനം.ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ ആപ്പ് കൂടിയായിരുന്നു ടിക്ക് ടോക്ക്. ...