BREAKING NEWS


Sports

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്
Sports

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ജയ്പൂര്‍: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. ടീം അധികൃതരാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. രാജസ്ഥാന്‍ ടീമിലെ രാഹുലിന്‍റെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും പ്രചോദിപ്പിച്ചെന്നും സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 46 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്, ഇന്ത്യന്‍ ടീമിന്റെ പരിശീലക കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ദ്രാവിഡിന്റെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. പതിനാല് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ ജയം നേടിയത്...
സ്വന്തം നാട്ടിലെ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങാന്‍ മെസി
Sports

സ്വന്തം നാട്ടിലെ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങാന്‍ മെസി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം മെസി. അടുത്തയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനിസ്വേലയ്ക്കെതിരായ പോരാട്ടം ദേശീയ ടീമിനൊപ്പം സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന ലോകകപ്പ് യോഗ്യതാ മത്സരമാണെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ഇത് എനിക്ക് വളരെ വളരെ പ്രത്യേകമായ ഒരു മത്സരമായിരിക്കും, കാരണം ഇത് അവസാന യോഗ്യതാ മത്സരമാണ്' ലീഗ് കപ്പില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി മയാമി ഫൈനലില്‍ എത്തിയ ശേഷം മെസി പറഞ്ഞു. വ്യാഴാഴ്ച ബ്യൂണസ് അയേഴ്‌സിലെ മോനുമെന്റല്‍ സ്റ്റേഡിയത്തിലാണ് സൗത്ത് അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടില്‍ അര്‍ജന്റീന-വെനിസ്വേല മത്സരം.അവസാനത്തെ നൃത്തം എന്ന കുറിപ്പോടെയാണ്, തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മെസിയുടെ പ്രസ്താവനയോടു പ്രതികരിച്ചത്. അര്‍ജന്‍റീന ജഴ്സിയിലുള്ള മെസിയുടെ ചിത്രം സഹിതമായിരുന്നു ഫെഡറേഷന്‍റെ ...
കൊല്ലത്തെ വീഴ്ത്തി ആലപ്പി റിപ്പിള്‍സിന് ആവേശജയം
Cricket

കൊല്ലത്തെ വീഴ്ത്തി ആലപ്പി റിപ്പിള്‍സിന് ആവേശജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെ രണ്ട് റണ്‍സിന് വീഴിത്തി ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. എട്ടാമനായി ക്രീസിലെത്തി 22 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷറഫുദീന്‍ ആണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായിരുന്നു. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. വിഷ്ണു വിനോദ് ഒമ്പത് പന്തില്‍ 22 റണ്‍സെടുത്തു. നായകന്‍ സച്ചി ബേബി(18), വത്സല്‍ ഗോവിന്ദ്(13), അഖില്‍ എംഎസ്.(14), സച്ചിന്‍ പിഎസ്(18), രാഹുല്‍ ശര്‍മ(16), അമല്‍ എജി(12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റുതാരങ്ങള്‍. ഷറഫുദ്ദീന്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയത് ടീമിന് ജ...
Football

ഭരണഘടന പരിഷ്‌കരിക്കണം; ഇന്ത്യന്‍ ഫുട്‌ബോളിന് വീണ്ടും വിലക്കുഭീഷണിയുമായി ഫിഫ

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് വീണ്ടും വിലക്കുഭീഷണിയുമായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭരണഘടന പരിഷ്‌കരിച്ച് നടപ്പില്‍വരാത്തത് ചൂണ്ടിക്കാണിച്ചാണ് നടപടി. പരിഷ്‌കരിച്ച ഭരണഘടന ഒക്ടോബര്‍ 30-നകം നടപ്പാക്കിയില്ലെങ്കില്‍ ഫെഡറേഷന്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയും എഎഫ്‌സിയും സംയുക്തമായി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നടപ്പാക്കാത്തതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഒന്നാം ഡിവിഷന്‍ ലീഗ് (ഐഎസ്എല്‍) നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കെ ഫുട്‌ബോള്‍ ഫെഡറേഷന് കനത്ത അടിയായി ഫിഫയുടെ ഭീഷണി. ഫെഡറേഷന്‍ ഭരണഘടന പരിഷ്‌കരണം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവുപ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറ...
അഭ്യൂഹങ്ങൾക്കിടയിൽ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍
Sports

അഭ്യൂഹങ്ങൾക്കിടയിൽ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍

ചെന്നൈ : ഐപിഎലിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ. ഐപിഎലിൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് അശ്വിൻ. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കൂടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അശ്വിനെ കൈമാറ്റം നടത്താൻ ചെന്നൈ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ.‘ഇന്ന് വിശേഷ ദിവസമാണ്, അതുകൊണ്ട് തന്നെ വിശേഷമായ ഒരു തുടക്കവും. എല്ലാ അവസാനങ്ങൾക്കും ഒരു പുതിയ തുടക്കമുണ്ടാകുമെന്നാണ് പറയുന്നത്. ഐ‌പി‌എലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു, പക്ഷേ വിവിധ ലീഗുകളിൽ കളിക്കാനുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുകയാണ്. വർഷങ്ങളായി എനിക്ക് നൽകിയ അദ്ഭുതകരമായ ഓർമകൾക്കും ബന്ധങ്ങൾക്കും എല്ലാ ഫ്രാഞ്ചൈസികൾക്കും നന്ദി. പ്രത്യേകിച്ച് ഐപിഎൽ സംഘാടകർക്കും ബിസിസിഐക്കും. ഇതുവവരെ നൽകിയതിനെല്ലാം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മുന്നോട്ടുള്ള ജീവിതം ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.’’– അശ...
കെസിഎൽ;  ഹാട്രിക് നേട്ടവുമായി അജിനാസ്
Sports

കെസിഎൽ;  ഹാട്രിക് നേട്ടവുമായി അജിനാസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സീസണിലെ ആദ്യ ഹാട്രിക്കുമായി തൃശ്ശൂര്‍ താരം അജിനാസ് കെ. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് തൃശ്ശൂര്‍ താരം അജിനാസിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ ഹാട്രിക്കുള്‍പ്പെടെ താരം അഞ്ച് വിക്കറ്റെടുത്തു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് അജിനാസ് ഏവരെയും ഞെട്ടിച്ചത്. ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. ആദ്യ പന്തില്‍ കൊച്ചി നായ...നായകന്‍ സാലി സാംസണ്‍ അജിനാസിനെ സിക്‌സറടിച്ചു. അതിന് ശേഷമാണ് അജിനാസ് വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തിയത്. രണ്ടാം പന്തില്‍ സാലി സാംസണ്‍ പുറത്തായി. മൂന്നാം പന്തില്‍ ജെറിന്‍ പി.സിനെയും പുറത്താക്കി. അടുത്ത പന്തില്‍ മുഹമ്മദ് ആഷിഖും അജിനാസിന് മുന്നില്‍ കുരുങ്ങി. അതോടെ സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടം അജിനാസ് സ്വന്തമാക്കി. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കി. കൊച്ചി ...
358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11;ബിസിസിഐ അധികൃതരെ അറിയിച്ചു.
Sports

358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11;ബിസിസിഐ അധികൃതരെ അറിയിച്ചു.

ന്യൂഡൽഹി:  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായി ഡ്രീം 11. ഇക്കാര്യം ബിസിസിഐ അധികൃതരെ അറിയിച്ചു. പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടി ബിസിസിഐ ആരംഭിച്ചു. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് നടപടി. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നടത്തിയിരുന്ന ഒട്ടേറെ പ്ലാറ്റ്ഫോമുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് പ്രവർത്തനം നിർത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായ ഡ്രീം ഇലവന്റെ പരസ്യത്തിൽ എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പ്രമുഖ നടൻമാരും അഭിനയിച്ചിരുന്നു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24x7 അറിയിച്ചു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവയ്പ്പ് നിരോധനബിൽ ലോക്സ...
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺഗ്രസ്
Sports

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺഗ്രസ്

അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്താനെതിരേ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ബിസിസിഐയോട് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയ്ക്ക് ഗൊഗോയ് കത്തയച്ചിട്ടുണ്ട്. ക്രിക്കറ്റ് എപ്പോഴും ജനങ്ങളിൽ സന്തോഷം കൊണ്ടുവരുന്ന ഒരു കായിക വിനോദമാണ്. എന്നാൽ നിലവിലെ ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലുകൾക്ക് ദേശീയ താത്പര്യത്തേക്കാൾ മുൻഗണന നൽകരുതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നമ്മുടെ സായുധ സേനയുടെ ത്യാഗങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന...
ആലപ്പി റിപ്പിൾസിനെ34 റൺസിന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്
Sports

ആലപ്പി റിപ്പിൾസിനെ34 റൺസിന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി 19.2 ഓവറിൽ 149 റൺസിന് ഓൾഔട്ടായി.നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫും മുഹമ്മദ് ആഷിഖും ചേർന്നാണ് ആലപ്പി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.36 പന്തിൽ 33 റൺസെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനും 13 പന്തിൽ നിന്ന് 29 റൺസെടുത്ത അഭിഷേക് നായരുമാണ് ആലപ്പിയുടെ ടോപ് സ്കോറർമാർ. ജലജ് സക്സേന (15 പന്തിൽ 16), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്പത് പന്തിൽ 11), അനുജ് ജോട്ടിൻ (15), അക്ഷയ് (5) എന്നിവർക്കാർക്കും ആലപ്പി സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല. അർജുൻ സുരേഷ് 16 റൺസെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിരുന്നു. ബാറ്റിങ്ങി...
ഏഷ്യാകപ്പിൽ പാകിസ്താനുമായി കളിക്കുന്നതിന് വിലക്കില്ല, എന്നാൽ പരമ്പരകൾക്ക് അനുമതിയില്ല.<br><br>
Sports

ഏഷ്യാകപ്പിൽ പാകിസ്താനുമായി കളിക്കുന്നതിന് വിലക്കില്ല, എന്നാൽ പരമ്പരകൾക്ക് അനുമതിയില്ല.

അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധകോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽനിന്ന് പാകിസ്താൻ പിന്മാറിയിരുന്നു. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ  , 200...