BREAKING NEWS


Politics

Kerala News, Politics

ഇടതുമുന്നണി യോഗം നാളെ Left

Left മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിര്‍ണ്ണായക ഇടതുമുന്നണി യോഗം നാളെ നടക്കാനിരിക്കെ നേതൃത്വത്തിന് എല്‍ജെഡി കത്ത് നൽകിയതായി റിപ്പോർട്ട്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് എല്‍ജെഡി ഇടതുമുന്നണിക്ക് കത്ത് നല്‍കിയത്.ഇടതുമുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. Also Read : https://nagaramonline.com/govt-trying-to-protect-money-launderers-k-surendran/ എല്‍ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. https://www.youtube.com/watch?v=wMJGuKPA8G8&t=43s ഇതിനിടെ മന്ത്രിസഭാ പുനസംഘട...
Kerala News, Politics

കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ k surendran

k surendran കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. Also Read: https://nagaramonline.com/fake-websites-like-ksrtc-booking-platforms-ksrtc-wants-to-be-careful/ സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച്...
Politics

സോളാര്‍ ഞങ്ങളുടെ പെടലിക്ക് ഇടേണ്ട’: മന്ത്രിസഭാ പുനഃസംഘടനയില്ലെന്നും മുഖ്യമന്ത്രി Chief minister

Chief minister കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാര്‍ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അതില്‍ ചില സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഗൂഢാലോചനയുണ്ടായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെന്നു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്', മുഖ്യമന്ത്രി പ്രതികരിച്ചു. Also Read: https://nagaramonline.com/tomorrow-is-tomorrow-is-tomorrow-the-day-that-ke...
Kerala News, Politics

കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാര്‍: കെ സുധാകരന്‍ എംപി K Sudhakaran

K Sudhakaran അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന നെല്‍കര്‍ഷകനെ കുരുതികൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും നല്‍കാത്തതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജപ്പന്‍ ജീവനൊടുക്കിയത്. എത്രയെത്ര കര്‍ഷകരെയാണ് ഈ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടത്. കൃഷിയില്‍നിന്നുള്ള വരുമാനം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന കുടുംബമാണ് രാജപ്പന്റേത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം രാജപ്പനായിരുന്നു. സംഭരിച്ച നെല്ലിന്റെ തുക നല്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതമായ വീഴ്ച വരുത്തിയതു കാരണം കൃഷിയിറക്കാന്‍ കഴിയാതെ വരുകയും കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സ മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു രാജപ്പന്‍. Also Read: https://nagaramonline.com/comfort-on-the-hill-nipah-test-results...
Politics

ഇന്ത്യ ഏകോപന സമിതിയിലേക്ക് സിപിഎം ഇല്ല India

India ബിജെപിക്കെതിരേ രൂപംകൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി രൂപീകരിച്ച സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കില്ല. Also Read : https://nagaramonline.com/love-jihad-a-children-beat-up-the-young-woman/ തീരുമാനങ്ങളെടുക്കാൻ മുന്നണിയില്‍ നേതാക്കള്‍ ഉണ്ടാകുന്പോള്‍ അതിനുള്ളില്‍ മറ്റൊരു സംഘടനാ സംവിധാനം വേണ്ടതില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ തീരുമാനം. https://www.youtube.com/watch?v=sPS0kZQGIv8&t=20s സെപ്റ്റംബര്‍ ഒന്നിനുരൂപീകരിച്ച 14 അംഗ ഏകോപന സമിതിയിലേക്ക് സിപിഎം മാത്രമാണ് പ്രതിനിധിയുടെ പേര് നല്‍കാതിരുന്നത്. കാന്പയിൻ കമ്മിറ്റി, മീഡിയ കമ്മിറ്റി തുടങ്ങിയവയിലേക്ക് സിപിഎം പ്രതിനിധികളുടെ പേരുകള്‍ നേരത്തേ നല്‍കിയിരുന്നു. അതേസമയം, ഇന്ത്യ മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്...
Politics

മന്ത്രിസഭ പുനഃസംഘടന: മുന്‍ ധാരണപ്രകാരമുള്ള മാറ്റങ്ങള്‍ക്കു മാത്രം സാധ്യത Cabinet

സംസ്‌ഥാന മന്ത്രിസഭയില്‍ അടുത്തമാസം നടക്കുന്ന പുനഃസംഘടനയില്‍ നേരത്തെയുള്ള ധാരണപ്രകാരമുള്ള മാറ്റങ്ങള്‍ക്കു മാത്രം സാധ്യത. ഇതുസംബന്ധിച്ച നിര്‍ണായക യോഗങ്ങള്‍ ഈയാഴ്‌ച ചേരും. 22 നു എല്‍.ഡി.എഫ്‌. യോഗമുണ്ട്‌. എല്‍.ഡി.എഫിലെ മുന്‍ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ്‌ ദേവര്‍കോവിലും മന്ത്രിസ്‌ഥാനം ഒഴിയും. പകരം കെ.ബി. ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും. ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണ്ടെന്നാണു സി.പി.എമ്മിന്റെ തീരുമാനം.മന്ത്രി വീണാ ജോര്‍ജ്‌ മന്ത്രിസ്‌ഥാനമൊഴിഞ്ഞ്‌ പകരം സ്‌പീക്കറാകുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. Also Read : https://nagaramonline.com/maoist-kannur-maoist-presence-again-in-kannur-a-group-of-five-armed-men-arrived-in-kelakat/ എന്നാല്‍ അതിനു സാധ്യതയില്ല. നിലവിലെ മന്ത്രിമാര്‍ തുടരും. ഇതേ ടീമിനെ നിലനിര്‍ത്താനാണു മുഖ്യമന്ത്രിക്കും താല്‍പര്യം. അദ്ദേഹത്തിന്റെ താ...
Politics

പിഎം വിശ്വകർമ്മ പദ്ധതിയുടെ ​ഗുണം ഏറ്റവും അധികം ലഭിക്കുന്ന സംസ്ഥാനം കേരളം: കെ.സുരേന്ദ്രൻ K. Surendran

K. Surendran പിഎം വിശ്വകർമ്മ പദ്ധതിയുടെ ​ഗുണം ഏറ്റവും അധികം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന 18 വിഭാ​ഗം തൊഴിലാളികളും കേരളത്തിലുണ്ട്. Also Read : https://nagaramonline.com/central-government-with-new-scheme-for-workers-launched-pradhan-mantri-vishwakarma-yojana/ എന്നാൽ സംസ്ഥാനത്തെ മന്ത്രിമാരോ ജനപ്രതിനിധികളോ കളക്ടറോ പരിപാടിയിൽ പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. 13,000 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തെ അടിസ്ഥാന ജനവിഭാ​ഗത്തിന്റെ പുരോ​ഗതി ലക്ഷ്യം വെച്ചുള്ളതാണ്. https://www.youtube.com/watch?v=UfXB1VnTBK0&t=12s എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത് ബഹിഷ്ക്കരിച്ചതെന്ന് അവർ ജനങ്ങളോട് വ്യക്തമാക്കണം. പാവപ്പെട്ടവരോടും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാ​ഗത്തോടും സർക്കാരിന്റെയും സിപി...
Politics

മന്ത്രിസഭാ പുനഃസംഘടന നവംബറിൽ; വീണാ ജോർജിനെ മാറ്റില്ല: ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ EP Jayarajan

EP Jayarajan മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. https://www.youtube.com/watch?v=sPS0kZQGIv8&t=15s കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. Also Read : https://nagaramonline.com/police-did-not-take-action-against-shamsir-myth-controversy-petition-in-supreme-court-against-dgp/ കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമ...
Politics

സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണം; കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല: വി.ഡി.സതീശന്‍ VD Satheesan

VD Satheesan സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ https://www.youtube.com/watch?v=sPS0kZQGIv8&t=8s നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നു. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ല. Also Read : https://nagaramonline.com/police-did-not-take-action-against-shamsir-myth-controversy-petition-in-supreme-court-against-dgp/ ...
Politics

മന്ത്രിസഭ പുനസംഘടന; മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെ: കെ സുരേന്ദ്രൻ K Surendran

K Surendran മച്ചി പശുക്കളെ തൊഴുത് മാറ്റിക്കെട്ടുന്ന പോലെ സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണ്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. Also Read : https://nagaramonline.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും തൃശ്ശൂരിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=0zWrSzFTpvg നരേന്ദ്രമോദി സർക്കാരിന്റെ സഹായമില്ലെങ്കിൽ സംസ്ഥാനത്ത് ചിലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടത് ഈ സാഹചര്യത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സമ്പൂർണമായ ഭരണസ്തംഭനമ...