തനിക്കു യോഗ്യതയില്ലെന്ന് ശിവശങ്കറിന് അറിയാമായിരുന്നു: സ്വപ്‌ന
ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത് നിര്‍ണ്ണായകമായി; സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കുമ്പോള്‍ യോഗ്യതയില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ശിവശങ്കര്‍; പൊട്ടിത്തെറിച്ച് ശിവശങ്കറിന് അറിയാമായിരുന്നവെന്ന് സമ്മതിച്ച് സ്വപ്‌ന
തിരുവനന്തപുരം : അഞ്ചു മാസത്തില്‍ അധികമായുള്ള ജയില്‍ വാസം സ്വപ്‌നാ സുരേഷിന് മടുത്തു. തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ഉന്നതരുടെ നീക്കങ്ങള്‍ പൊളിക്കുകയാണ് സ്വപ്‌ന . സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുമ്ബോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്. ഇതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും സ്വപ്‌ന കുടുങ്ങുമെന്ന് ഉറപ്പാവുകയാണ്.
അതു ശിവശങ്കര്‍ നിഷേധിക്കാന്‍ ശ്രമിച്ചപ്പ...
