നിമിഷപ്രിയയെ രണ്ട് ദിവസത്തിനകം തൂക്കിലേറ്റും, മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി : യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്ത് മൂന്ന് ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ എ പോളാണ് ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കെ എ പോൾ കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് കോടതിയെ സമീപിച്ചതെന്നാണ് കെ എ പോൾ വ്യക്തമാക്കുന്നത്. മൂന്ന് ആവശ്യങ്ങളാണ് ഹർജിയിൽ പറയുന്നത്.മൂന്ന് ദിവസത്തേക്ക് നിമിഷപ്രിയയുമായി ബന്ധപ്പെട്ടുളള വാർത്തകൾ മാദ്ധ്യമങ്ങൾ നൽകുന്നത് വിലക്കണം, നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ലീഗൽഅഡ്വവൈസറായ സുഭാഷ് ചന്ദ്രനും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും ഈ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ...










