വിവാഹാലോചന നിരസിച്ചതിന് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍
ദില്ലിയില്‍ വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ യുവാവ് കാമുകിയുടെ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ ദില്ലിയിലെ സോണിയ വിഹാര്‍ പ്രദേശത്താണ് സംഭവം. 50 കാരനായ ബിജേന്ദര്‍ സിങ്ങിനെയാണ് 25കാരനായ സൂരജ് കുമാര്‍ കൊലപ്പെടുത്തിയത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയ വിഹാര്‍ നിവാസിയായ സൂരജ് കുമാര്‍ മെട്രോ സറ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്യുകയാണ്. ഏറെ നാളായി സൂരജ് 24കാരിയുമായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു.
എന്നാല്‍ ബിജേന്ദര്‍ സിങ്ങും ഭാര്യയും സൂരജുമായുള്ള അടുപ്പം വേണ്ടെന്ന് മകളോട് പറഞ്ഞു. പെണ്‍കുട്ടിയെ ബിജേന്ദര്‍ സിങ്ങ് ദത്തെടുത്തതാണെന്നാണ് വിവരം.
പെണ്‍കുട്ടിക്കും യുവാവിനെ ഇഷ്ടമായിരുന്നുവെങ്കിലും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ സൂരജ് തന്റെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചു.
എന്നാല്‍ ബിജേന്ദര്‍ സിങ്ങും ഭാര്യയും അവരോടും വിവാഹത്ത...
