വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ
ഒക്റ്റോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിൻ പോളിയുടെ ജന്മ ദിനത്തിൽ ആരാധകർക്ക് ആഘോഷമാക്കാൻ അദ്ദേഹത്തിന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൈനപ്പിന്റെ അപ്ഡേറ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിവിൻ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന "സർവം മായ" എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഹൊറർ കോമഡി ആയി ഒരുങ്ങുന്ന ഈ ഫൺ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളക്ക് ശേഷം അജു വർഗീസിനൊപ്പം സ്ക്രീനിൽ ഒന്നിക്കുകയാണ് നിവിൻ പോളി. അഖിൽ സത്യൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇത് കൂടാതെ പ്രേമലു ടീമിന്റെ റൊമാന്റിക് കോമഡിയായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രവും...









