രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്”; ആഗോള റിലീസ് നവംബർ 7 ന്
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന " ദി ഗേൾഫ്രണ്ട്" എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
രശ്മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള സംഭാഷണം ഉൾപ്പെടുന്ന ഒരു രംഗം റിലീസ് ചെയ്ത് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്. "നദിവേ" എന്ന ട...










