പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരിഗണിക്കും
തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇത് സംബന്ധിച്ച് ഹർജി നാളെ വീണ്ടും പരിഗണിക്കും.ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. ഗതാഗത കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന് കോടതി അറിയിച്ചു.
ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന് കാണിച്ച് മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയിരുന്നു
എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു.
നിർമാണപ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് ഹൈക്കോടതി ഇടപെട്ട് ആഗസ്ത് അഞ്ചിന് ടോൾപിരിവ് തടഞ്ഞത്. കഴിഞ്ഞ 40 ത് ദിവസമായി...










