BREAKING NEWS


Weather

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒൻപതു ജില്ലകളിൽ യെല്ലോ
Business, Kerala News, Latest news, Top News, Topnews, Weather

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒൻപതു ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.  വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കണ്ണൂര്‍-കാസർഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ...
കനത്ത മഴയും വെള്ളപ്പൊക്കവും; കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്
Top News, Topnews, Weather, World

കനത്ത മഴയും വെള്ളപ്പൊക്കവും; കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിന്ന് വാർത്ത റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ ഒഴുക്കിൽപ്പെട്ടത്. അലി മൂസ റാസ എന്ന മാധ്യമ പ്രവർത്തകനാണ് ഇയാളെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു സുരക്ഷയുമില്ലാതെയാണ് ഇയാൾ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്. മൈക്കും അലിയുടെ തലയും മാത്രമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പാകിസ്ഥാനിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു. Tag: Heavy rains and floods; Pakistani...
കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്
Weather, Kerala News, Latest news, Top News

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്...
റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Top News, Kerala News, Latest news, Topnews, Weather

റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അതിതീവ്രമഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ, കാസർഗോഡും വയനാടുമുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ജൂലൈ 19 ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനും പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും തുടർന്ന് ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾകേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കുന്നതല്ല. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകളും പ്രൊഫഷണൽ, സർവകലാശാല, മറ്റ് വകുപ്പുകളുടെ പരീക്ഷകൾ ഉൾപ്പെടെ നിശ്ചയിച്ച അനുസൃതമായി തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപ...
ഹരിയാനയിലെ റോഹ്തക്കിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി
India, Latest news, Top News, Weather

ഹരിയാനയിലെ റോഹ്തക്കിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി

ഹരിയാനയിലെ റോഹ്തക്കിൽ ഇന്ന് പുലർച്ചെ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 12:46 നുണ്ടായ ഭൂചലനത്തിൽ റോഹ്തക് നഗരത്തിന് 17 കിലോമീറ്റർ കിഴക്കായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഹരിയാനയിലുണ്ടാകുന്ന നാലാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 11 ന്, ജജ്ജാർ ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു, തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ കൂടുതൽ ശക്തമായ ഭൂകമ്പവും ഉണ്ടായി. ജൂലൈ 10 മുതൽ റോഹ്തക്കിന്റെ 40 കിലോമീറ്റർ ചുറ്റളവിൽ 2.5 തീവ്രതയിൽ കൂടുതൽ രേഖപ്പെടുത്തിയ നാല് ഭൂകമ്പങ്ങൾ ഉണ്ടായതായി ഭൂകമ്പശാസ്ത്ര ഡാറ്റ സൂചിപ്പിക്കുന്നു. ഡൽഹി-എൻ‌സി‌ആറും സമീപ പ്രദേശങ്ങളായ ജജ്ജാർ, റോഹ്തക് എന്നിവയും മഹേന്ദ്രഗഡ്-ഡെറാഡൂൺ ഫോൾട്ട് (എം‌ഡി‌എഫ്), ഡൽഹി-ഹരിദ്വാർ റിഡ്ജ്, ഡൽഹി-സർ...
അമേരിക്കയിൽ അലാസ്ക തീരത്ത് ഭൂചലനം, 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്
World, Latest news, Top News, Weather

അമേരിക്കയിൽ അലാസ്ക തീരത്ത് ഭൂചലനം, 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. Tag: Earthquake, magnitude 7.3, tsunami warning off the coast of Alaska in the United States...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മേഖലയില്‍ വ്യാപക കൃഷിനാശവുമുണ്ട്. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്. മധ്യപ്രദേശില്‍ മന്ദാകിനി നദിയും കരകവിഞ്ഞു ഒഴുകുന്നു. ബംഗാളില്‍ മഴക്കെടുതിയില്‍ മൂന്നു പേർ മരിച്ചു. 13 വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്
Top News, Kerala News, Latest news, Topnews, Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്കാണ് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ പൊട്ടി വീണ് അപകടമുണ്ടാവാനും സാധ്യത ഉളളതിനാല്‍ കാറ്റും മഴയും ഉളള സാഹചര്യത്തില്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (12/07/2025) മുതല്‍ 16/07/2025 വരെ മണിക്കൂറില്‍ 40 മുതല്‍ 50 ക...
‘ഉരുകുന്ന ഹിമാനികൾ ടൈം ബോംബുകളായി മാറുന്നു! മുന്നറിയിപ്പ്
World, Latest news, Top News, Weather

‘ഉരുകുന്ന ഹിമാനികൾ ടൈം ബോംബുകളായി മാറുന്നു! മുന്നറിയിപ്പ്

ഭൂമിയുടെ താപനില ഉയരുന്നതിനനുസരിച്ച് ഹിമാനികളും കട്ടിയുള്ള ഹിമപാളികളും ഉരുകുന്നു. ഇത് സമുദ്രനിരപ്പ് വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഭൂമിയെ മുഴുവൻ ഇളക്കിമറിക്കാൻ കഴിയുന്ന അപകടകരമായ ഒരു ശൃംഖലാ പ്രതിപ്രവർത്തനത്തിന്‍റെ തുടക്കമാണിത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികൾ സമുദ്രനിരപ്പ് ഉയർത്തുക മാത്രമല്ല, ലോകമെമ്പാടുമുള്ള അഗ്നിപർവ്വത സ്ഫോടനങ്ങളെ കൂടുതൽ വിനാശകരമാക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. യുഎസ്എയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഗവേഷകനായ പാബ്ലോ മൊറീനോ-യാഗറും സംഘവും ആൻഡീസ് പർവതനിരകളിലാണ് ഈ ഗവേഷണം നടത്തിയത്. ഇവിടെയുള്ള മോച്ചോ-ചോഷുവെൻകോ എന്ന അഗ്നിപർവ്വതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ശേഷം, ഐസിന്‍റെ പാളികൾ നീക്കം ചെയ്യുമ്പോൾ, ഭൂമിക്കടിയിലുള്ള മാഗ്മ ചേമ്പറിലെ മർദ്ദം കുറയുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ഈ അഗ്നിപർവ്വതങ്ങ...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ട് എന്നു പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. Tag:...