BREAKING NEWS


Sports

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ
Sports

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇന്ത്യ വേദിയാകും. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. അംഗീകാരം ലഭിച്ചാല്‍ ന്യൂഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.അഹമ്മദാബാദും നൈജീരിയയിലെ അബുജ നഗരവും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം...
ആവേശം വാനോളം; കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു
Sports

ആവേശം വാനോളം; കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

  കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന  ...
വനിതാ ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട
Sports

വനിതാ ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട

  വനിതാ ഏകദിന ലോകകപ്പിൽ 88 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ രണ്ടാമതും ജയം സ്വന്തമാക്കി. മറുവശത്ത്, പാകിസ്താന്റെ രണ്ടാം തോൽവിയും രേഖപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ‌ 247 റൺസിന് ഓൾ‌ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ റിച്ച് ഘോഷ് പൊട്ടിച്ചടിച്ചത് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. 20 പന്തിൽ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 35 റൺസ് ആണ് റിച്ച ഘോഷ് നേടിയത്. ടീമിനായി ഹർലീൻ ഡിയോൾ 65 പന്തിൽ 46 റൺസ് നേടി മികച്ച സംഭാവന നൽകി. പാകിസ്താനായി ഡയാന ബെയ്ഗ് നാല് വിക്കറ്റുകൾ നേടി. 248 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ...
ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
Cricket

ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

  വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആദ്യ മത്സരത്തിൽ‌ ശ്രീലങ്കൻ വനിതകളെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. 271 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 211 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. മഴയെ തുടർന്ന് 47 ഓ‍വറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓ‍വറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി.ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37) ഹർലീൻ ഡിയോൾ (48) എന്നിവരുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് സ്കോർ സമ്മാനിച്ചത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.  ...
കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം
Cricket

കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം

  ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചരിത്രജയം സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിയുടെ സാന്നിധ്യത്തിൽ കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയാണ് കിരീടം കൈയ്യില്‍ വയ്ക്കാതെ ഇന്ധ്യയുടെ യുവനിര വിജയം ആഘോഷിച്ചത്. ഹസ്തദാന വിവാദവും, പ്രകോപന ആംഗ്യങ്ങൾക്കൊണ്ടുള്ള സംഘർഷങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ നേർക്കുനേർ വന്നത്. ഹാരിസ് റൗഫ് നടത്തിയ വിവാദ ആഘോഷത്തിന് മറുപടിയായി ബുമ്രയുടെ വിക്കറ്റ് വീഴ്ത്തലും, സഞ്ജു സാംസണെ പുറത്താക്കിയതിന് പിന്നാലെ അബ്രാറിന്റെ 'ഗെറ്റ് ഔട്ട്' ആഘോഷത്തിന് മറുപടിയായി സഞ്ജുവിനെ മുന്നിൽ നിറുത്തിയുള്ള ഇന്ത്യൻ ടീമിന്റെ...
ഏഷ്യ കപ്പ് 2025: ഒൻപതാം തവണയും കിരീട സ്വന്തമാക്കി ഇന്ത്യാ
Cricket

ഏഷ്യ കപ്പ് 2025: ഒൻപതാം തവണയും കിരീട സ്വന്തമാക്കി ഇന്ത്യാ

  ദുബായ്: 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തിയ ഫൈനൽ ആവേശത്തിനൊടുവിൽ കപ്പ്സ്വന്തമാക്കി ഇന്ത്യാ. 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ തകർപ്പൻ ജയം നേടി. 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ആഘാതമുണ്ടായെങ്കിലും തിലക് വർമ (69) – സഞ്ജു സാംസൺ (24) കൂട്ടുകെട്ട് ഇന്ത്യയെ രക്ഷപ്പെടുത്തി. സഞ്ജുവിന് പുറമേ ശിവം ദുബെ (33) നിർണായക സംഭാവന നൽകി. അവസാനം ഇന്ത്യ 150-5 (19.4 ഓവർ) എന്ന സ്കോറിൽ ലക്ഷ്യം കണ്ടു. ഇതിനുമുമ്പ്, ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. സാഹിബ്സാദ ഫർഹാന്റെ (57) വേഗമേറിയ ബാറ്റിംഗിന് പിന്നാലെ ഇന്ത്യയുടെ സ്പിന്നർമാർ കളി പിടിച്ചടക്കി. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ജസ്പ്രീത് ബുമ...
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ചരിത്ര ഫൈനൽ
Cricket

ബംഗ്ലാദേശിനെ തോൽപ്പിച്ച് ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ചരിത്ര ഫൈനൽ

  ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. വാശിയേറിയ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. മറുപടിയായി 20 ഓവറിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും പാകിസ്ഥാനായി മൂന്ന് വീതവും, സയീം അയൂബ് രണ്ടും വിക്കറ്റെടുത്തു. ടസ്കിൻ അഹമ്മദ് (4), തൻസിം ഹൊസൈൻ (10), സൈഫ് ഹസൻ (18) എന്നിവരെയാണ് ഹാരിസ് റൗഫ് മടക്കിയത്. 17 എഡിഷനിടെ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേരെത്തുന്നത്. മൂന്നിലധികം ട...
മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര
Football

മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര

  കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന് മുന്നോടിയായി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സ്റ്റേഡിയം, എയർപോർട്ട്, ഇമിഗ്രേഷൻ സൗകര്യങ്ങൾ, ഹോട്ടൽ താമസ സൗകര്യങ്ങൾ തുടങ്ങി എല്ലാ ക്രമീകരണങ്ങളിലും പൂർണ തൃപ്തി രേഖപ്പെടുത്തി. സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ അടക്കം സ്പോൺസർമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണ്. ക്രമീകരണങ്ങളിൽ ടീം തൃപ്തരാണ്. മത്സര തീയതിയും എതിരാളി ടീമും മുഖ്യമന്ത്രി പ്രഖ്യാപിക്കും,” മന്ത്രി വ്യക്തമാക്കി. പിച്ച്, കാണികളുടെ ഇരിപ്പിട സൗകര്യം, വെളിച്ചം തുടങ്ങിയ കാര്യങ്ങളിൽ സംഘം നിർദേശങ്ങൾ മുന്നോട്ടു വെച്ചതായും, ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ...
ബാലൺ ഡി ഓർ പുരസ്‌കാരം; ഡെംബലെയും ഐറ്റാന ബോൺമാറ്റിയും ജേതാക്കൾ
Sports

ബാലൺ ഡി ഓർ പുരസ്‌കാരം; ഡെംബലെയും ഐറ്റാന ബോൺമാറ്റിയും ജേതാക്കൾ

  പാരിസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡി ഓർ ഈ വർഷം പി.എസ്.ജി താരമായ ഒസ്മാൻ ഡെംബലേ സ്വന്തമാക്കി. ബാഴ്‌സലോണയുടെ യുവതാരമായ ലാമിൻ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കർ പുരസ്കാരത്തിലേക്ക് ഉയർന്നത്. പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ വികാരഭരിതനായ ഡെംബലേ, ഈ നേട്ടം എളുപ്പത്തിൽ കൈവന്ന ഒന്നല്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറിക്കിനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനും ഫ്രഞ്ച് ലീഗ് ജയം ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ച ഡെംബലേ, കഴിഞ്ഞ സീസണിൽ 35 ഗോളുകളും 16 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. യൂറോ കപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനം. സ്ത്രീ വിഭാഗത്തിൽ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച താരത്തിനുള്ള ബഹുമതി കരസ്ഥമാക്കിയത്. ലയണൽ മെസ്സിക്കും, മിഷേൽ പ്ലാറ്റിനിക്കും ശേഷം തുടർച്ചയായി മൂന്...
നടൻ ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ്  ടീം ക്യാപ്റ്റൻ
Sports

നടൻ ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റൻ

    ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു.nഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി ത...