BREAKING NEWS


Sports

വിന്‍ഡീസിന് നാണക്കേട്! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ അക്കൗണ്ടില്‍, സ്റ്റാര്‍ക്കിന് ആറ് വിക്കറ്റ്
Latest news, Cricket, Sports, Top News

വിന്‍ഡീസിന് നാണക്കേട്! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ അക്കൗണ്ടില്‍, സ്റ്റാര്‍ക്കിന് ആറ് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടില്‍. കിംഗ്‌സ്റ്റണ്‍, സബീന പാര്‍ക്കില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് കേവലം 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സ്‌കോട്ട് ബോളണ്ട് ഹാട്രിക് നേടി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മത്സരം 176 റണ്‍സിന് ഓസീസ് ജയിക്കുകയും ചെയ്തു. സ്‌കോര്‍: ഓസ്‌ട്രേലിയ 225 & 121, വെസ്റ്റ് ഇന്‍ഡീസ് 143 & 27. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി. രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് മൂന്ന് പേരെ പുറത്താക്കി. ആദ്യ പന്തില്‍ ജോണ്‍ ക്യാംപലിനെ (0), ജോഷ് ഇന്‍ഗ്ലിസിന്റെ കൈകളിലെത്തിച്ചു. അഞ്ചാം പന്തില്‍ കെല്‍വോണ്‍ ആന്‍ഡേഴ്‌സണ്‍ ...
‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും
Top News, Cricket, Latest news, Sports

‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 58-4 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 33 റണ്‍സുമായി കെ എല്‍ രാഹുലാണ് ക്രീസില്‍. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ കെ എല്‍ രാഹുലും കരുൺ നായരും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കരുണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കരുണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനാകട്ടെ ഈ പരമ്പരയില്‍ ഇതുവരെ പുറത്തെടുത്ത പ്രകടനത്തിന്‍റെ അടുത്തൊന്നും എത്താനായില്ല. ബ്രെയ്ഡന്‍ കാര്‍സിന്‍റെ സ്വിംഗിന് മുന്നില്‍ തുടക്കം മുതല്‍ പതറിയ ഗില്ലിനെ ഒരു തവണ കാര്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ ഗില്ലിനെ വീണ്ടും വ...
ടി20 ലോകകപ്പിനായി സ്ഥാനമുറപ്പിച്ച് ഇറ്റലി
Top News, Cricket, Sports

ടി20 ലോകകപ്പിനായി സ്ഥാനമുറപ്പിച്ച് ഇറ്റലി

ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനായി ഇറ്റാലിയൻ ടീം സ്ഥാനം ഉറപ്പിച്ചു. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടുന്നത്. ജൂലൈ 11 വെള്ളിയാഴ്ച നെതർലാൻഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും അടുത്ത വർഷം നടക്കുന്ന ടൂർണമെൻ്റിലേക്ക് ഇറ്റലി ഇടം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹേഗിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ നെതർലൻഡ്‌സ് 9 വിക്കറ്റിന് തോൽപ്പിച്ചു, എന്നാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇതോടെ നെതർലാൻഡ്‌സ് അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള സ്ഥാനം ഉറപ്പിച്ചു. വെള്ളിയാഴ്ച സ്കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തിയ നെതർലണ്ട്സ് 5 പോയിന്റുമായി മത്സരത്തിൽ തുടരുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും. , ഇറ്റലിയുടെ മികച്ച നെറ്റ് റൺ റേറ്റ് അവരെ ടി20 ലോകകപ്പിലേക്ക് എത്താൻ സഹായിച്ചു. ഫുട്ബോളിലെയും അടുത്തിടെ ടെന്നീസിലെയും മികച്ച പ്രകടനങ്ങൾക്ക് പേരുകേട്ട ഇറ്റലി, ക...
പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം
World, Sports, Tennis, Top News, Topnews

പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം

ഇന്ന് വൈകീട്ട് ലണ്ടനിലെ വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ലോക നാലാം നമ്പർ കളിക്കാരി പോളിഷ് താരം ഈഗ ഷ്യാങ്‌തെക് അമേരിക്കയിൽ നിന്നുള്ള റഷ്യൻ വംശജയും ലോക പന്ത്രണ്ടാം നമ്പർ താരവുമായ അമാൻഡ അനിസിമോവയെ ഫൈനലിൽ നേരിടുമ്പോൾ പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം. 2016-ൽ സെറീന വില്യംസ് തന്റെ ഏഴാമത് വിംബിൾഡൺ കിരീടം ഉയർത്തിയത് ശേഷം ഉണ്ടാകുന്ന എട്ടാമത്തെ ചാമ്പ്യനാകും ഇന്ന് കിരീടമുയർത്തുക. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒരാൾ പോലും കിരീട ഈ നേട്ടം ആവർത്തിച്ചിട്ടില്ല എന്നല്ല, ഇപ്പോൾ ലോകത്ത് വനിത ടെന്നീസിലെ ആദ്യ പത്ത് റാങ്കിൽ പെട്ട ഒരാൾ പോലും ഇതുവരെ വിംബിൾഡൺ നേടിയിട്ടില്ല. നാല് ഗ്രാൻഡ്സ്ലാമും നേടിയ ഒരാളും ഈ കൂട്ടത്തിലില്ല. ടെന്നീസ് ലോകത്ത് ഓപൺ ഇറ എന്നറിയപ്പെടുന്ന ആധുനിക കാലത്തിന്റെ ആരംഭത്തിന് ശേഷം പുതു താരോദയങ്ങൾക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നതും ഇതാദ്യമായാണ്. നാലാം സീഡ് ഈഗ ഷ്യാങ്‌തെക് ആണ് ഇത്തവണ വിംബിൾഡണിൽ കിരീട...
അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ
Latest Video, Cricket, Sports, Top News

അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ നിശബ്ദ പ്രതികരണം പ്രശംസ പിടിച്ചുപറ്റിയത് പോലെ തന്നെ കൗതുകത്തിനും കാരണമായിരുന്നു. എന്താണ് അഞ്ചാം വിക്കറ്റ് നേട്ടം താന്‍ ആഘോഷിക്കാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ രണ്ട് ടെസ്റ്റിനും ടീമില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് അഞ്ചാംവിക്കറ്റില്‍ വീഴ്ത്തിയത്. ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും തമ്മിലുള്ള 84 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ സഹായത്തോടെ ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡര്‍ സ്‌കോര്‍ 400ലേക്ക് അടുപ്പിച്ചതില്‍ ബുംറ അസംതൃപ്തനായിരിക്കാം ഇന്ത്യന്‍ സ്പിന്നര്‍ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ അതൊന്നുമല്ല തന്റെ നിശബ്ദ്തക്ക് കാരണമായതെ...
ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്
India, Cricket, Latest news, Sports, Top News

ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ റിഷഭ് പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ റിഷഭ് പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു. .നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്ത്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരിക്കുണ്ട്. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.'' ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടു. പന്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ്...
ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു
India, Latest news, Sports, Tennis, Top News

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. Tag:Young Indian women's tennis player Radhika Yadav shot dead by her father...
ശതകോടികള്‍ ബിസിനസ് മൂല്യം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആ​ഗോള വാണിജ്യ കായിക മാമാങ്കം
Latest news, Cricket, Sports, Top News, Topnews, World

ശതകോടികള്‍ ബിസിനസ് മൂല്യം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആ​ഗോള വാണിജ്യ കായിക മാമാങ്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആഗോള തലത്തില്‍ വൻ സാമ്പത്തിക മൂല്യമുള്ള കായിക മാമാങ്കമായി മാറിയതായി റിപ്പോര്‍ട്ട്. ശതകോടികള്‍ ബിസിനസ് മൂല്യമാണ് ഓരോ സീസണുകള്‍ കഴിയുമ്പോഴും ഐപിഎല്‍ സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഐപിഎല്ലിന്റെ ബിസിനസ് മൂല്യം പത്ത് ശതമാനമാണ് വര്‍ധിച്ചത്. ആഗോള നിക്ഷേപ സ്ഥാപനമായ ഹൗലിഹാന്‍ ലോകിയുടെ (എച്ച്എല്‍) വിലയിരുത്തല്‍ പ്രകാരം ഐപിഎല്ലിന്റെ നിലവിലെ വിപണി മൂല്യം 155,000 കോടി രൂപ അഥവാ 18.5 ബില്യണ്‍ ഡോളര്‍ കവിയും. 2024 ല്‍ 16.4 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ നിന്നുമാണ് ഒരുവര്‍ഷത്തിനിടെ 18.5 ബില്യണ്‍ ഡോളര്‍ പ്രോഫിറ്റ് നേടിയിരിക്കുന്നത്. ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം നിലവില്‍ 32,000 കോടി രൂപയില്‍ കൂടുതല്‍ ആണെന്നും കണക്കുകള്‍ പറയുന്നു. 3.4 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന ബ്രാന്‍ഡ് മൂല്യം നിലവില്‍ 3.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഐപി...
കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ
Top News, Cricket, Sports, Topnews

കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. സഞ്ജുവിന് പുറമെ ജലജ് സക്സേനയെ 12.4 ലക്ഷത്തിന് ആലപ്പി റിപ്പിൾസും, ബേസിൽ തമ്പിയെ 8.4 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസും, 12.8 ലക്ഷത്തിന് വിഷ്ണു വിനോദിനെയും, 8.4 ലക്ഷത്തിന് എംസ് അഖിലിനെയും കൊല്ലം സൈലേഴ്‌സ് സ്വന്തമാക്കി. Tag: Kerala Cricket League;...
ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ
Latest news, Football, Sports, Top News

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍വച്ച് താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായി സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. 1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് ഡിയോഗോ ജോട്ട തന്റെ കരിയർ ആരംഭിച്ചത്. 2016-ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്...