ശബരിമല സ്വർണപ്പാളി വിവാദം: സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടി സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്.
സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ കാഴ്ച മറച്ച് ' അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെ'ന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു...








