ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം
തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, കൊടികൾ, തോരണങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ . ദേവസ്വം വകുപ്പിന്റെ സർക്കുലർ പ്രകാരം, ഏകവർണ പതാകകളും, രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും, മത–സാമുദായിക സംഘർഷം വളർത്തുന്ന പ്രചാരണ സാമഗ്രികളും കടുത്ത വിലക്കിലാണ്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.
തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്കായി വാടകയ്ക്ക് നൽകുമ്പോൾ, ക്ഷേത്രത്തിന്റേതായ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും കൊടികളും തോരണങ്...









