BREAKING NEWS


More

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം
Top News, Crime, India, Latest news, National, Politics

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ...
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
Top News, Crime, Kerala News, Latest news

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവ...
വലവിരിച്ച് കേന്ദ്രം; 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
Top News, Crime, India, Latest news, Technology

വലവിരിച്ച് കേന്ദ്രം; 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഫലം കാണുന്നതായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 5,489 കോടി രൂപയിലധികം തുക ഇതിനോടകം സംരക്ഷിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകളും 2.63 ലക്ഷത്തിലധികം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായും കേന്ദ്രം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ സമഗ്രവും ഏകോപിതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം വിവിധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ : എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളെയും ഏകോപിതമായും സമഗ്രമായും നേരിടുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക വിഭാഗമായി ഐ4സി (I4C) സ്ഥാപിച്ചു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ : I4C-യു...
ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം
India, Crime, Kerala News, Latest news, Top News

ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം

കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. Tag: A Malayali family has demanded an investigation into the Dharmasthala mysterious deaths...
എംജി കോമറ്റ് ഇവി വില വീണ്ടും കൂടി
Top News, Latest news, Money, Travel, World

എംജി കോമറ്റ് ഇവി വില വീണ്ടും കൂടി

എംജി കോമറ്റ് ഇലക്ട്രിക് കാറിന്റെ വില വീണ്ടും വർധിച്ചു. ബാസ്, നോൺ-ബാസ് വേരിയന്റുകൾക്ക് 15,000 രൂപ വരെ വർധനവും കിലോമീറ്ററിന് 0.2 രൂപ വാടക നിരക്ക് വർധനവും ഉണ്ടായി. ഏഴ് മാസത്തിനുള്ളിൽ ആകെ വില 1,01,700 രൂപ വർധിച്ചു. രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 2025 മെയ് മാസത്തിലെ അവസാന വർദ്ധനവിൽ എംജി കോമറ്റ് ഇവിയുടെ വില ബാസ് സേവനം അല്ലാത്ത (ബാറ്ററി ഒരു സർവീസ് ആയി) വേരിയന്റിന് മാത്രമേ വർദ്ധിച്ചിരുന്നുള്ളൂ. ഇതൊരു ഭാഗിക മാറ്റമായിരുന്നു. ബാസ് വേരിയന്റിൽ മാറ്റമൊന്നും വന്നിരുന്നില്ല. എന്നാൽ, ഇത്തവണ എല്ലാ വേരിയന്റുകൾക്കും ഈ വില വർദ്ധനവ് ബാധകമാണ്. ബാസ് ഉള്ളതും ഇല്ലാത്തതുമായ രണ്ട് ട്രിമ്മുകൾക്കും 15,000 രൂപ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം, വാടക നിരക്കും കിലോമീറ്ററിന് 0.2 രൂപ വർദ്ധിച്ചിട്ടുണ്ട്. 2025 ജൂലൈ വരെ എല്ലാ വേരിയന്റുകളുടെയും വില നാല് തവണ വർദ്ധ...
അതീവ സുരക്ഷയോടെ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തെളിവെടുപ്പിനെത്തിച്ചു
Top News, Crime, Kerala News, Latest news

അതീവ സുരക്ഷയോടെ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തെളിവെടുപ്പിനെത്തിച്ചു

ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്കെത്തിച്ചു. അതീവ സുരക്ഷയോടെയാണ് ​ഗോവിന്ദച്ചാമിയെ ജയിലിൽ എത്തിച്ചിരിക്കുന്നത്. അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങനെയാണ് ​ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ​ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പ...
ആരോഗ്യരംഗത്ത് നാഴികക്കല്ലാകാന്‍ മെഡ്‌ജെമ്മ എഐ
India, Health, Latest news, Technology, Top News, World

ആരോഗ്യരംഗത്ത് നാഴികക്കല്ലാകാന്‍ മെഡ്‌ജെമ്മ എഐ

മെഡിക്കൽ ടെക്സ്റ്റുകളും ചിത്രങ്ങളും മനസ്സിലാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക എഐ (AI) മോഡലുകളുടെ ഒരു ശേഖരമാണ് മെഡ്‌ജെമ്മ. ഗൂഗിൾ ഡീപ് മൈൻഡ് വികസിപ്പിച്ച് 2025 മെയ് മാസത്തിൽ പ്രഖ്യാപിച്ച മെഡ്‌ജെമ്മ (MedGemma), മെഡിക്കൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ ഒരു പ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ശക്തമായ ജെമ്മ 3 ആർക്കിടെക്ചറിൽ നിർമ്മിച്ച മെഡ്ജെമ്മ, ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്, ഇത് ഡെവലപ്പർമാർക്ക് നൂതനമായ മെഡിക്കൽ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങൾ നൽകുന്നു. ഹെൽത്ത് എഐ ഡെവലപ്പർ ഫൗണ്ടേഷനുകളുടെ ഭാഗമായി, ലോകമെമ്പാടുമുള്ള ഗവേഷകർക്കും ഡെവലപ്പർമാർക്കും കൂടുതൽ ഫലപ്രദമായ ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ പ്രാപ്തമാക്കുന്നതിലൂടെ, നൂതന മെഡിക്കൽ എഐ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം ജനാധിപത്യവ...
ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം
Top News, Health, Latest news, World

ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം

ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞായ ലൂയിസ് ബ്രൗണിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 25 ന് ലോക IVF ദിനമായി ആചരിക്കുന്നത്. പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് മികച്ചൊരു ചികിത്സയാണ്. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്‌ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. ഐവിഎഫ് ചികിത്സ ആരംഭിക്കുന്നതിന് ആരോഗ്യ നില പരിശോധിക്കുക. ഐവിഎഫ് വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഒന്നിലധികം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള ഹോർമോൺ കുത്തിവയ്പ്പുകളിലൂടെയാണ് ഇത് ആരംഭിക്കുന്നത്. അണ്ഡങ്...
‘ബ്ലേഡ് തന്നത് ജയിലിലുള്ള ആൾ’; ​ജയിൽചാട്ടം ആസൂത്രിതം, തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി
Top News, Crime, Kerala News, Latest news

‘ബ്ലേഡ് തന്നത് ജയിലിലുള്ള ആൾ’; ​ജയിൽചാട്ടം ആസൂത്രിതം, തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ​ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേകാലോടെ ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേ‍ഡാണ് കമ്പി മുറിക്കാനുപയോ​ഗിച്ചത്. ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന 10-ാം ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്. തളപ്പില...
മുംബൈ ട്രെയിൻ സ്ഫോടന കേസ്; വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു
Top News, Crime, India, Latest news

മുംബൈ ട്രെയിൻ സ്ഫോടന കേസ്; വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

2006 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. പ്രതികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. 189 പേരുടെ ജീവനെടുക്കുകയും 800ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പര കേസിലാണ് പ്രതികളെയെല്ലാം ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതി അഞ്ച് പ്രതികളെ വധശിക്ഷയ്ക്കും ഏഴ് പേരെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചിരുന്നത്. ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതിയില്...