കാർത്തിയുടെ വെളിപ്പെടുത്തൽ: ‘കൈതി 2’ വിന് പിന്നിലെ ആകാംഷയും അനിശ്ചിതത്വവും!
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം 'കൈതി' (Kaithi)യുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ (LCU) ആദ്യ ചിത്രമായ 'കൈതി'ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എങ്ങും നിറഞ്ഞുനിൽക്കുന്ന 'കൈതി 2' ചർച്ചകൾക്കിടയിൽ, ചിത്രത്തെക്കുറിച്ച് നായകൻ കാർത്തി നടത്തിയ പ്രതികരണമാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ 'വാ വാതിയാർ' (Va Vaathiyaar) ന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് 'കൈതി 2' നെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്ന് കാർത്തി വെളിപ്പെടുത്തിയത്. കാർത്തിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. "ലോകേഷിന് എന്തുപറ്റി? ഇനി 'കൈതി 2' ഉണ്ടാകുമോ?" എന്ന സംശയങ്ങളാണ് ആരാധകർ പ്രധാനമായും ഉന്നയിക്കുന്നത്. നിലവിലുള്ള പ്രോജക്റ്റുകൾ വേഗ...










