വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130 ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 കൂടുതൽ സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ഇറങ്ങിയത് . കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര".
കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചത്. സണ്ണി...








