BREAKING NEWS


Death

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Death

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് (20) മരിച്ചത്. ബെംഗളൂരുവിലെ ബിടിഎൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുമായി ആദിത്യന് ചില അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു ഇതാണോ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം സെയിന്റ് ജോൺസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാ...
ചാവക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
Death

ചാവക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്യുപങ്ചറിസ്റ്റാണ് ഇബ്രാഹിം. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിരുന്നു. ജനുവരിയിൽ മുഹ്സിനയുടെ പ്രസവം നടന്ന് ആറ് ദിവസം കഴിഞ്ഞ് മരണപ്പെട്ടിരുന്നു. ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഇവരുടെ രണ്ട് കുട്ടികള്‍ നേരത്തെ മ രിച്ചിരുന്നു. ...
പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം
Death

പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പാലക്കാട്: കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം. കോട്ടോപ്പാടം ചെന്നേരികുന്നിൽ വച്ചാണ് ഷൈജുവിനെ ആന ആക്രമിച്ചത്. രണ്ട് ആനകളെ തുരത്തുന്നതിനിടെയാണ് ഒരു ആന ഷൈജുവിനെ ആക്രമിച്ചത്. ആന ഷൈജുവിനെ വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടു. വാരിയെല്ലിനും മുതുകിനുമെല്ലാം വലിയ രീതിയിലുള്ള പരിക്കുകളുണ്ടായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി....
ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി
Death

ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥി അഭിഗീതിനെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിയെയും ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. "ഐ ഹേറ്റ് മൈ ലൈഫ്" എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി...
പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു
Death

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടത്തെ എസ്‌യുടി  ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ രാവിലെ പത്ത് മണി മുതൽ ജവഹർ നഗരിലെ വീട്ടിൽ പൊതുദർശനം നടക്കും. വൈകിട്ട് നാലുമണിക്ക് ശാന്തികവാടം ശ്മശാനം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. 1936ൽ ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും പത്താമത്തെ മകനായാണ് കെ. എൻ. പണിക്കർ ജനിച്ചത്. വിക്ടോറിയ കോളേജ് പാലക്കാട്യിൽ നിന്ന് ബിരുദവും രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചരിത്രവിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം നിരവധി സർവകലാശാലകളിൽ ചരിത്രവിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ചരിത്രവും സാമൂഹ്യബോധവും സംബന്ധിച്ച...
കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി
Death

കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവെന്ന് പരാതി നൽകി കുടുംബം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെയാണ് പരാതി. പതിയാശേരി സ്വദേശി നൗഫലിൻ്റെ ഭാര്യ ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം
Death

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ:   മാവേലിക്കര  സ്വദേശികളായ അജീഷ്–അതുല്യ ദമ്പതികളുടെ നവജാത ശിശു പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ പരാതി. കല്ലുമൂട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ കുഞ്ഞിന്റെ മരണകാരണം ഫ്‌ളൂയിഡ് അകത്ത് ചെന്നതാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. 22-ാം തീയതിയാണ് ബ്ലീഡിങിനെ തുടർന്ന് അതുല്യയെ ആശുപത്രിയിൽ എത്തിച്ചത്. മരുന്ന് നൽകി വിട്ടയച്ചെങ്കിലും രാത്രി വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ നിർബന്ധപ്രകാരമാണ് അഡ്മിറ്റ് ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചുവെന്നാണ് ആരോപണം. തങ്ങളോട് വിശദീകരണം നൽകാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം പറയുന്നു. ഓപ്പറേഷൻ കഴിഞ...
വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി
Death

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി

വയനാട്: പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കി . തിങ്കളാഴ്ചയാണ് പ്ലസ്‌വൺ വിദ്യാർഥിനി ജീവനൊടുക്കി. വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു”; ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം
Death

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു”; ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും പരാതി. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നേഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ കൂട്ടിച്ചേർത്തു....
പ്രഭാത നടത്തത്തിനിടെ പാലത്തിൽനിന്ന് വീണു; ഈറോഡ്-സേലം രൂപതാ ബിഷപ്പ് മരിച്ചു
Death

പ്രഭാത നടത്തത്തിനിടെ പാലത്തിൽനിന്ന് വീണു; ഈറോഡ്-സേലം രൂപതാ ബിഷപ്പ് മരിച്ചു

കോയമ്പത്തൂർ: ഈറോഡിൽ പ്രഭാതനടത്തത്തിനിടെ പാലത്തിൽനിന്നുവീണ് സിഎസ്ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാബിഷപ്പ് ജേക്കബ് ലിവിങ്‌സ്റ്റൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവർക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നടക്കുന്നതിനിടെ ബിഷപ്പ് പെട്ടെന്ന് പാലത്തിൽനിന്ന് മീനാക്ഷി സൗന്ദരനാർ റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽവരും....