BREAKING NEWS


Accident

Accident, Kerala News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം: ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ് പറഞ്ഞു. വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്കുകാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്കുകാരൻ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിക്കുന്നു. ...
Accident, Death, Local News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു.കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേയാണ് അപകടം. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം....