3 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളി; പുണെ ഐ.എസ് ഘടകത്തിലെ അംഗം; ഐഎസ് ഭീകരനെ പിടികൂടിയത് സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ

 3 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളി; പുണെ ഐ.എസ് ഘടകത്തിലെ അംഗം; ഐഎസ് ഭീകരനെ പിടികൂടിയത് സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യ തിരഞ്ഞ കൊടുംകുറ്റവാളി ഐ.എസ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലി ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. എൻ.ഐ.എ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കൊടുംകുറ്റവാളിയാണ് ഇയാൾ. ഭീകരനിൽ നിന്നും 30 ബോർ സ്റ്റാർ പിസ്റ്റളും മൂന്ന് ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തു.

പുണെ ഐ.എസ് ഘടകത്തിലെ അംഗം ആണ് ഇയാൾ. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം പുണെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റിസ്വാനായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.

ഡൽഹി ദര്യ​ഗഞ്ച് സ്വദേശിയാണ് ഇയാൾ. പുണെ ഐ.എസ് ഘടകത്തിലെ മറ്റ് അം​ഗങ്ങളുമായി ചേർന്ന് ഡൽഹിയിലേയും മുബൈയിലേയും പ്രധാന സ്ഥലങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പുണെ ഐ.എസ് ഘടകത്തിലെ നിരവധിപേരെ പുണെ പോലീസും എൻ.ഐ.എയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *