പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

 പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

റിയാദ്: മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ്​ റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: മുഹമ്മദ്‌, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *