ലോക കേരള സഭയുടെ ഉദ്ഘാടകനാകില്ല; ക്ഷണം നിരസിച്ച് ഗവർണർ, ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് മടക്കി അയച്ചു

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിലേക്ക് ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം. കൂടാതെ സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.