കാറിനെ മറിക്കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി; ബൈക്ക് യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. കാറിനെ മറിക്കടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് തൃശൂരിലും സമാനമായ അപകടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര് റൂട്ടിലുണ്ടായ വാഹനാപകടത്തിലാണ് സ്കൂട്ടര്‍ യാത്രികനായ 19 വയസുകാരന് മരിച്ചത്. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്കൂട്ടര്‍ റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ബസുമായുണ്ടായ കൂട്ടിയിടിയുടെ ആഘാതത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും തകരുകയും ചെയ്തു.