ലണ്ടൻ തെരുവിലൂടെ നമ്മുടെ ലുങ്കിയുമുടുത്ത് ഒരു യുവതി; വൈറൽ വീഡിയോ

 ലണ്ടൻ തെരുവിലൂടെ നമ്മുടെ ലുങ്കിയുമുടുത്ത് ഒരു യുവതി; വൈറൽ വീഡിയോ

നമ്മുടെ നാടൻ വസ്ത്രമായ ലുങ്കിയും ധരിച്ച് ലണ്ടൻ തെരുവിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. വർഷങ്ങളായി ലണ്ടനിൽ താമസിക്കുന്ന തമിഴ് വംശജയാണ് വലേരി. ലണ്ടൻ തെരുവിലും സൂപ്പർ മാർക്കറ്റിലും ലുങ്കിയുമുടുത്ത് യുവതി എത്തിയതോടെ എല്ലാവരുടെയും കണ്ണുകൾ ലുങ്കിയിലേക്കായി.

‘ലണ്ടനിൽ ലുങ്കി ധരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ, വലേരി ഒരു നീല ചെക്കർഡ് ലുങ്കി ധരിച്ച് ഒരു പ്ലെയിൻ ടീ ഷർട്ടും ഇട്ട് ലണ്ടനിലെ തെരുവിലൂടെ സൂപ്പർമാർക്കറ്റിലേക്ക് പോകുന്നു. ഒരു പ്രായം ചെന്ന് സ്ത്രീയോട് തൻറെ വസ്ത്രം എങ്ങനെയുണ്ടെന്ന് വലേരി ചോദിക്കുമ്പോൾ അവർ ‘ഐ ലൌ ഇറ്റ്’ എന്ന് മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

ചിലർ യുവതിയെ അഭിനന്ദിച്ചു. മറ്റ് ചിലർ അത്ഭുതത്തോടെ നോക്കി. ചിലർ ഇതെന്ത് എന്ന മട്ടിൽ നോക്കുന്നതും കാണാം. വലേരി ഇടയ്ക്ക് ലുങ്കി മാടിക്കുത്താൻ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും വീഡിയോയിൽ കാണാം. നിരവധി പേർ മറ്റൊരു രാജ്യത്തേക്ക് ജീവിതം മാറ്റിയിട്ടും ഇപ്പോളും സ്വന്തം സംസ്കാരം സംരക്ഷിക്കുന്നതിൽ വലേരിയയെ അഭിനന്ദിച്ചു. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *